Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ കൈപിടിച്ചു നൽകിയ പൂജാരിക്കൊപ്പം വധു ഒളിച്ചോടി

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി യുവതിയും വിനോദും തമ്മിൽ പ്രണയത്തിലാണ്.

Madhya Pradesh
, ബുധന്‍, 29 മെയ് 2019 (08:08 IST)
വിവാഹത്തിന് കര്‍മ്മം ചെയ്ത പൂജാരിയോടൊപ്പം വിവാഹം കഴിഞ്ഞ് രണ്ട് ആഴ്ച്ചയ്ക്ക് ശേഷം വധു ഒളിച്ചോടി. മധ്യപ്രദേശിലെ ശിർനോജ് ന​ഗരത്തിലാണ് വിനോദ് മഹാരാജ എന്നയാൾക്കൊപ്പം 21-കാരിയായ വധു ഒളിച്ചോടിയത്. ഈ മാസം ഏഴിനായിരുന്നു യുവതിയുടെ വിവാഹം. വിനോദ് മഹാരാജയാണ് വിവാഹ ചടങ്ങുകളില്‍ മുഖ്യകാർമ്മികത്വം വഹിച്ചത്. വിവാഹശേഷം വരന്റെ വീട്ടിലേക്ക് പോയ യുവതി ആചാരത്തിന്റെ ഭാ​ഗമായി മൂന്നാം ദിവസം സ്വന്തം വീട്ടിൽ തിരിച്ചെത്തി.
 
അതിന് ശേഷം വരന്റെ വീട്ടിലേക്ക് തിരികെ പോയ യുവതിയെ മെയ് 23- മുതല്‍ കാണാതായി. മാതാപിതാക്കള്‍ തങ്ങളുടെ മകളെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നല്‍കുകയും ചെയ്തു. ഈ ദിവസം തന്നെ ശിർനോജിൽ നടന്നൊരു വിവാഹത്തിൽ വിനോദ് കർമ്മികത്വം വഹിക്കാൻ എത്താതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒളിച്ചോടിയ വാർത്ത പുറംലോകമറിയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി യുവതിയും വിനോദും തമ്മിൽ പ്രണയത്തിലാണ്.
 
വിവാഹത്തിന് ലഭിച്ച ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവും 30000 രൂപയും എടുത്താണ് യുവതി വിനോദിനൊപ്പം പോയത്. പൂജാരിയായ വിനോദ് വിവാഹത്തിനാണെന്നും അതിൽ രണ്ട് കുട്ടികളുമുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം വിനോദിന്റെ കുടുംബത്തിനെ കുറച്ച് ദിവസമായി കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗദിയില്‍ വാഹനാപകടം; രണ്ടു കുടുംബത്തിലെ 8 പേർ മരിച്ചു - ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ തരിപ്പണമായി