Publish Date: Sun, 11 Aug 2024 (09:36 IST)
Updated Date: Sun, 11 Aug 2024 (05:56 IST)
ശിവസേന നേതാവ് ഉദ്ധവ് താക്കറയ്ക്ക് നേരെ ചാണകമേറ്. ഉദ്ധവ് താക്കറെ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയാണ് ചാണകവും തേങ്ങയും ഉപയോഗിച്ചത് ആക്രമണം നടത്തിയത്. രാജ് താക്കറയുടെ മഹാനവനിര്‍മാണ്‍ സേനാ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. കഴിഞ്ഞദിവസം രാജ് താക്കറയ്ക്കു നേരെ വെറ്റിലേറ് പ്രതിഷേധം നടത്തിയതിനുള്ള പ്രതികാരം നടപടിയാണ് ഇതെന്ന് പോലീസ് പറയുന്നു.
സംഭവത്തില്‍ 20തോളം മഹാനിര്‍മാണ്‍ സേനാ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാജ് താക്കനേരെറെയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ശിവസേന യുബിറ്റി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ഉദവ് താക്കറെ പറഞ്ഞിരുന്നു.