Webdunia - Bharat's app for daily news and videos

Install App

ഉദ്ദവ് താക്കറെയുടെ സത്യപ്രതിജ്ഞ നാളെ ശിവാജി പാർക്കിൽ; എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നേരത്തെ, ഡിസംബര്‍ ഒന്നിനാകും സത്യപ്രതിജ്ഞ നടക്കുക എന്നതരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

തുമ്പി ഏബ്രഹാം
ബുധന്‍, 27 നവം‌ബര്‍ 2019 (07:35 IST)
മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്ന ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ നാളെ.  മുംബൈ ശിവജി പാര്‍ക്കില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞയെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. അഞ്ചു മണിക്കായിരിക്കും ചടങ്ങ് നടക്കുക
 
നേരത്തെ, ഡിസംബര്‍ ഒന്നിനാകും സത്യപ്രതിജ്ഞ നടക്കുക എന്നതരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അത് പിന്നീട് ഈ മാസം 28ആം തിയ്യതിയിലേയ്ക്ക് മാറ്റുകയാണുണ്ടായത്.
 
അതേസമയം, ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം എന്‍സിപി നേതാവ് അജിത് പവാര്‍ പാര്‍ട്ടി മേധാവി ശരത് പവാറിനെ വസതിയിലെത്തി കണ്ടിരുന്നു.
 
ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെയും മീറ്റിംഗില്‍ പങ്കെടുത്തു. മഹാരാഷ്ട്ര നിയമസഭയില്‍ നാളെ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായാണ് കൂടിക്കാഴ്ച. അജിത് പവാറിന്റെ അമ്മാവന്‍ കൂടിയാണ് ശരത് പവാര്‍.
 
അതേസമയം, മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാവാന്‍ തന്നെ തെരഞ്ഞെടുത്തതിന് സോണിയ ഗാന്ധിക്ക് ഉദ്ധവ് താക്കറെ നന്ദി പറഞ്ഞിരുന്നു. മുംബൈ ട്രൈഡന്റ് ഹോട്ടലില്‍ നടന്ന സേന-എന്‍സിപി-കോണ്‍ഗ്രസ് സംയുക്ത മീറ്റിംഗില്‍ ത്രികക്ഷി സഖ്യത്തിന്റെ നേതാവായി ഉദ്ധവ് താക്കറയെ തെരഞ്ഞെടുത്തു. സഖ്യത്തെ മഹാരാഷ്ട്ര വികാസ് അഘാടി എന്ന് വിളിക്കുമെന്ന് സംയുക്ത യോഗത്തില്‍ മൂന്നു പാര്‍ട്ടികളും പ്രഖ്യാപിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴയില്‍ മരണപ്പെട്ട സാവന് പേവിഷബാധയേറ്റതെങ്ങനെയെന്ന് ഒരു വിവരവുമില്ല; നായ കടിച്ചതിന്റെ ഒരു പോറല്‍ പോലും ഇല്ല

വീണ്ടും ട്രംപിന്റെ പണി: അമേരിക്കയില്‍ നിന്ന് അയക്കുന്ന പണത്തിന് 5% നികുതി, ഇന്ത്യക്ക് തിരിച്ചടി

Omar Abdullah vs Mehbooba mufti: സിന്ധുനദീജലതർക്കം, കശ്മീരിൽ മെഫ്ബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും രണ്ട് തട്ടിൽ, നേതാക്കൾ തമ്മിൽ സോഷ്യൽ മീഡിയയിൽ തുറന്ന പോര്

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിദേശരാജ്യങ്ങളില്‍ വിശദീകരണം നല്‍കാനുള്ള പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം ബഹുമതി: ശശി തരൂര്‍

വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് മലയാളിക്ക് സ്വപ്നതുല്യമായ ജോലി നഷ്ടപ്പെട്ടു, എയര്‍ ഇന്ത്യ 50,000 രൂപ പിഴ നല്‍കണം

അടുത്ത ലേഖനം
Show comments