സവർക്കറെ അധിക്ഷേപിക്കുന്നത് പ്രതിപക്ഷ ഐക്യത്തെ ബാധിക്കും, രാഹുലിന് മുന്നറിയിപ്പ് നൽകി ഉദ്ധവ് താക്കറെ

Webdunia
തിങ്കള്‍, 27 മാര്‍ച്ച് 2023 (15:52 IST)
സവർക്കർക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിൽ അതൃപ്തി പരസ്യമാക്കി മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെ. ഇത്തരം പരാമർശങ്ങൾ പ്രതിപക്ഷ ഐക്യത്തെ ബാധിക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മാപ്പ് പറയാൻ താൻ സവർക്കറല്ലെന്ന് രാഹുൽ പറഞ്ഞിരുന്നു.
 
വിഡി സവർക്കർ തൻ്റെ ആരാധന മൂർത്തിയാണെന്ന് താക്കറെ പറഞ്ഞു. അദ്ദേഹത്തെ അധിക്ഷേപിക്കുന്നതിൽ നിന്നും രാഹുൽ വിട്ട് നിൽക്കണം. 14 വർഷത്തോളം ആൻഡമാനിൽ സവർക്കർ അനുഭവിച്ചത് സങ്കൽപ്പിക്കാനാവാത്ത പീഡനങ്ങളാണ്.അത്തരത്തിലുള്ള ഒരാളെ അപമാനിക്കുവാൻ ഇടം നൽകില്ല. ജനാധിപത്യത്തെ സംരക്ഷിക്കാനാണ് ശിവസേന ഉദ്ധവ് വിഭാഗവും എൻസിപിയും കോൺഗ്രസും രാഷ്ട്രീയ ഐക്യം രൂപവത്കരിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയെ ബിജെപി ബോധപൂർവം പ്രകോപിപ്പിക്കുകയാണ്. നാം ഇത്തരം വിഷയങ്ങളിൽ സമയം കളയുന്ന സാഹചര്യമുണ്ടായാൽ അത് ജനാധിപത്യത്തെ അപകടത്തിലാക്കും, ഉദ്ധവ് താക്കറെ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

Kerala Weather: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments