Select Your Language

Notifications

webdunia
webdunia
webdunia
webdunia

"യുജിസി" പരീക്ഷ നടത്തട്ടെയെന്ന് സുപ്രീം കോടതി, ജെഇഇക്കെതിരെ പ്രതിപക്ഷം

, വെള്ളി, 28 ഓഗസ്റ്റ് 2020 (12:10 IST)
സെപ്‌റ്റംബർ 30നകം യു‌ജിസി ഉത്തരവ് അനുസരിച്ച് എല്ലാ സർവകലാശാലകളുടെയും അവസാനവർഷ പരീക്ഷകൾ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി. സംസ്ഥാനങ്ങൾക്ക് യുജിസി ഉത്തരവ് മറികടന്ന് സംസ്ഥാനങ്ങൾക്ക് വിദ്യാർത്ഥികളെ പാസ്സാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരീക്ഷകൾ മാറ്റിവെക്കുന്നതിന് സംസ്ഥാനങ്ങൾക്ക് യുജിസിയുടെ അനുമതി തേടാമെന്നും അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
 
ഇതോടെ യുജിസി തീരുമാനം നടപ്പാക്കേണ്ട ബാധ്യത സംസ്ഥാനങ്ങൾക്കായി. പരീക്ഷ മാറ്റിവെയ്‌ക്കാനുള്ള സംസ്ഥാനങ്ങളുടെ ആവശ്യം യുജിസി തള്ളിയാൽ, പരീക്ഷ നടത്താൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ടെന്നും വിധിയിൽ വ്യക്തമായിരിക്കയാണ്. പരീക്ഷാഫീസ് അടച്ചിട്ടുണ്ടെങ്കിൽ എല്ലാ വിദ്യാർത്ഥികളെയും കോഴ്സ് ഭേദമില്ലാതെ പാസ്സാക്കാൻ നേരത്തെ തമിഴ്‌‌നാട് സർക്കാർ തീരുമാനിച്ചിരുന്നു സുപ്രീം കോടതി ഉത്തരവോടെ ആ തീരുമാനം റദ്ദാക്കേണ്ടി വരും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്‍ പരീക്ഷകളിലെ പ്രകടനം വിലയിരുത്തി പാസ് നൽകാനാകില്ല, അവസാനവർഷ ബിരുദ പരീക്ഷകൾ സെപ്തംബർ 30നകം പൂർത്തികരിയ്ക്കാമെന്ന് സുപ്രീം കോടതി