രാജ്യത്ത് 22 വ്യാജ സര്‍വ്വകലാശാലകളില്‍ ഒരെണ്ണം കേരളത്തില്‍; ഏറ്റവും കൂടുതല്‍ വ്യാജ സര്‍വ്വകലാശാലകള്‍ ഉത്തര്‍പ്രദേശില്‍
രാജ്യത്ത് 22 വ്യാജ സര്‍വ്വകലാശാലകളില്‍ ഒരെണ്ണം കേരളത്തില്‍; ഏറ്റവും കൂടുതല്‍ വ്യാജ സര്‍വ്വകലാശാലകള്‍ ഉത്തര്‍പ്രദേശില്‍
രാജ്യത്തെ വ്യാജ സര്‍വ്വകലാശാലകളുടെ ഏറ്റവും പുതിയ പട്ടിക യൂജിസി പുറത്തുവിട്ടു. 22 വ്യാജ സര്‍വ്വകലാശാലകളുടെ പട്ടികയാണ് യു ജി സി പുറത്തുവിട്ടത്. യു ജി സി ആക്‌ടിലെ സെക്ഷന്‍ 23 ലംഘിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ‘സര്‍വ്വകലാശാല’ എന്ന് സ്വയം നാമകരണം ചെയ്തിരിക്കുന്നത് എന്നാണ് യു ജി സി യുടെ നിലപാട്.
രാജ്യത്താകെയുള്ള 22 വ്യാജ സര്‍വ്വകലാശാലകളില്‍ ഒരെണ്ണം കേരളത്തിലാണ്. സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി, കിഷനട്ടം, കേരള എന്നാണ് സംസ്ഥാനത്തെ വ്യാജ സര്‍വ്വകലാശാലയുടെ പേര്. നേരത്തെ, യുജിസി പുറത്തുവിട്ട പട്ടികയിലും ഈ സ്ഥാപനം ഉണ്ടായിരുന്നു. എന്നാല്‍, സ്ഥാപനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പട്ടികയില്‍ ലഭ്യമല്ല.
അതേസമയം, ഏറ്റവും കൂടുതല്‍ വ്യാജ സര്‍വ്വകലാശാലകള്‍ ഉള്ളത് ഉത്തര്‍പ്രദേശിലാണ്. ഒമ്പത് വ്യാജ സര്‍വ്വകലാശാലകള്‍ ആണ് സംസ്ഥാനത്ത് ഉള്ളത്. അഞ്ചു വ്യാജ സര്‍വ്വകലാശാലകളുമായി ഡല്‍ഹിയാണ് യു പിക്ക് പിന്നില്‍ ഉള്ളത്.
അതേസമയം, മെയ് ആദ്യം, രാജ്യത്ത് 22 വ്യാജ സര്‍വ്വകലാശാലകള്‍ ഉള്ളതായി മാനവവിഭവശേഷി മന്ത്രി സ്‌മൃതി ഇറാനി പറഞ്ഞിരുന്നു. 1956ലെ യു ജി സി ആക്‌ട് ലംഘിച്ചാണ് സ്വയം പ്രഖ്യാപിത സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. യു പിയും ഡല്‍ഹിയും കൂടാതെ, വെസ്റ്റ് ബംഗാള്‍, ബിഹാര്‍, കര്‍ണാടക, കേരള, മഹാരാഷ്‌ട്ര, തമിഴ്‌നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും വ്യാജ സര്‍വ്വകലാശാലകള്‍ ഉള്ളതായും മന്ത്രി പറഞ്ഞിരുന്നു.