Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഡലിന്റെ ഫോണില്‍ ചൂടന്‍ അശ്ല്ലില ചിത്രങ്ങള്‍; ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങിയേക്കും - യുവതി പിടിയിലായത് യുപിയില്‍ നിന്ന്

മോഡലിന്റെ ഫോണില്‍ ചൂടന്‍ അശ്ല്ലില ചിത്രങ്ങള്‍; ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങിയേക്കും - യുവതി പിടിയിലായത് യുപിയില്‍ നിന്ന്

Daria Molcha
ലഖ്‌നൗ , ശനി, 7 ഏപ്രില്‍ 2018 (15:56 IST)
ഉത്തര്‍പ്രദേശില്‍ അറസ്‌റ്റിലായ ഉക്രയിന്‍ മോഡലിന്റെ ഫോണില്‍ മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായുള്ള അശ്ല്ലില ചിത്രങ്ങളും ദൃശ്യങ്ങളും. ഉത്തര്‍ പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്ത ഡാരിയ മോള്‍ച്ച എന്ന യുവതിയുടെ ഫോണില്‍ നിന്നാണ് ചിത്രങ്ങള്‍ കണ്ടെത്തിയത്.

യാത്രാരേഖകളില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് ഇരുപതുകാരിയായ മോള്‍ച്ചയെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ  വിശദമായ പരിശോധനയിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. ഡല്‍ഹിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍, വിമാനത്താവള ഉദ്യോഗസ്ഥര്‍, കൊല്‍ക്കത്തയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമൊത്തുള്ള ചിത്രങ്ങളാണ് മോഡലിന്റെ ഫോണില്‍ നിന്നും ലഭിച്ചത്.

ഗൊരഖ്പുര്‍ ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന മോഡല്‍ ഹണി ട്രാപ്പിന്റെ ഭാഗമാണോ, അതിനാണോ ചിത്രങ്ങള്‍ എടുത്തതെന്നുമുള്ള സംശയത്തില്‍ യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ലഭിച്ച വിവരങ്ങളെല്ലാം ഇന്റലിജന്‍സ് ബ്യൂറോയിക്ക് വിവരം കൈമാറി. രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ചോര്‍ത്താനായി മോഡല്‍ ശ്രമിച്ചിട്ടുണ്ടാകും എന്നാണ് പൊലീസ് അനുമാനിക്കുന്നത്.

ചോദ്യം ചെയ്യലില്‍ മോള്‍ച്ച നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതാണ് പൊലീസിന് തലവേദനയാകുന്നത്. വ്യാജ ഡ്രൈവിംഗ് ലൈസന്‍‌സ് ഉപയോഗിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ നേപ്പാള്‍ വഴിയാണ് യുവതി ഇന്ത്യയിലെത്തിയത്. അതിര്‍ത്തി കടന്നു വരാന്‍ ഒരു ഇന്ത്യന്‍ സുഹൃത്താണ് സഹായിച്ചതെന്നും മോഡല്‍ പൊലീസിനോട് പറഞ്ഞു.

ഇന്ത്യയിലെത്തിയ മോള്‍ച്ച ഡല്‍ഹിയിലും ഗൊരഖ്പുരിലും താമസിച്ചു. മോള്‍ച്ചയുടെ മൊഴി പ്രകാരം ഗൊരഖ്പൂര്‍ സ്വദശിയായ സുഹൃത്ത് അനൂജ് പൊഡാര്‍, ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇംഷാം കാഷീഫ് എന്നീ വ്യവസാസികളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

നേരത്തെ ഇവര്‍ ചൈനയിലും ചില ഗള്‍ഫ് രാജ്യങ്ങളിലും മോള്‍ച്ച സന്ദര്‍ശനം നടത്തിയിരുന്നതായി പൊലീസിന് റിപ്പോര്‍ട്ട് ലഭിച്ചു. ഈ സാഹചര്യത്തില്‍ മോഡലിനെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്‍സ്പെക്ടര്‍ ബല്‍‌റാമിന് ശേഷം മലയാളികളുടെ മനസ്സ് കീഴടക്കിയ വീരനായകനാണ് വി ടി ബല്‍‌റാം!