ഇന്ത്യൻ കറൻസികൾ അച്ചടിക്കുന്നതിനായി ചൈനക്ക് കരാറു ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്ത്. ചൈനയുടെ ബാങ്ക്‌നോട്ട് പ്രിന്റിങ് ആന്‍ഡ് മൈനിങ് കോര്‍പറേഷന് ഇന്ത്യൻ കറൻസികൾ അച്ചടിക്കാൻ അനുമതി നൽകിയതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു രാജ്യങ്ങളുടെ കറൻസി അച്ചടിക്കുന്നതിനും ചൈനക്ക് കരാർ ലഭിച്ചതായാണ് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്.
2013ൽ മറ്റു രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചൈന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്ക് ശേഷമാണ് മറ്റു രാജ്യങ്ങളുടെ കറൻസി ചൈനയിൽ അച്ചടിക്കൻ തുടങ്ങിയത്. ശ്രീലങ്ക, മലേഷ്യ,തായ്‌ലന്‍ഡ്, ബംഗ്ലാദേശ്, ബ്രസീല്‍, പോളണ്ട് എന്നീ രാജ്യങ്ങളുടെ കൂടി കറൻസികൾ ചൈനയിൽ അച്ചടിക്കുമെന്നാണ് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്.
റിപ്പോർട്ട് പുറത്തായതോടെ സംഭവത്തിൽ പ്രതികരണവുമായി ശശീ തരൂർ എം പി രംഗത്തെത്തി. വാർത്ത സത്യമാണെകിൽ രാജ്യ സുരക്ഷക്ക് ഏറ്റവും വലിയ ഭീഷണിയാണിതെന്നും ഇത് മുതലെടുത്ത് പാകിസ്ഥാന് എളുപ്പത്തിൽ കള്ളനോട്ടടിക്കാനാകുമെന്നും ശശി തരൂർ ആശങ്ക പ്രകടിപ്പിച്ചു.