Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുശാന്തിന്‍റെ മരണം അറിഞ്ഞതുമുതല്‍ ആരോടും സംസാരിച്ചില്ല, ഭക്ഷണം കഴിച്ചില്ല - താരത്തിന്‍റെ സഹോദരഭാര്യ മരിച്ചു

സുശാന്തിന്‍റെ മരണം അറിഞ്ഞതുമുതല്‍ ആരോടും സംസാരിച്ചില്ല, ഭക്ഷണം കഴിച്ചില്ല - താരത്തിന്‍റെ സഹോദരഭാര്യ മരിച്ചു

ഗേളി ഇമ്മാനുവല്‍

, ചൊവ്വ, 16 ജൂണ്‍ 2020 (11:24 IST)
സുശാന്ത് സിംഗ് രാജ്‌പുതിന്‍റെ മരണം ഇന്ത്യന്‍ സിനിമാലോകത്തെയാകെ നടുക്കിയിരിക്കുകയാണ്. ആ മരണം സൃഷ്ടിച്ച ആഘാതം ഇനിയുമേറെക്കാലം തുടരുകയും ചെയ്യുമെന്നുറപ്പ്. താരത്തിന്‍റെ ആരാധകരുടെ വേദനയും നിരാശയും ബോളിവുഡിലെ നെപോട്ടിസത്തെ പരസ്യമായി ചോദ്യം ചെയ്യുന്ന പ്രതിഷേധമായി മാറിക്കഴിഞ്ഞു.
 
അതിനിടെ സുശാന്തിന്‍റെ കുടുംബത്തില്‍ വീണ്ടുമൊരു ദുരന്തം സംഭവിച്ചിരിക്കുന്നു. സുശാന്തിന്‍റെ സഹോദരന്‍റെ ഭാര്യ സുധാ ദേവി ബീഹാറിലെ വീട്ടില്‍ അന്തരിച്ചു. സുശാന്തിന്‍റെ അമ്മാവന്‍റെ മകന്‍ അംബ്രേന്ദ്രസിംഗിന്‍റെ ഭാര്യയാണ് സുധാദേവി. സുശാന്തിന്‍റെ വീടിന് തൊട്ടടുത്താണ് ഇവരുടെ താമസം. 
 
സുശാന്തിന്‍റെ മരണവിവരം അറിഞ്ഞതുമുതല്‍ ഇവര്‍ കടുത്ത ദുഃഖത്തിലായിരുന്നു. ആ സമയം മുതല്‍ ഇവര്‍ ആഹാരവും കഴിക്കാന്‍ വിസമ്മതിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ആരോടും അതിന് ശേഷം സംസാരിക്കാനും തയ്യാറായിരുന്നില്ല. തിങ്കളാഴ്‌ച വൈകുന്നേരത്തോടെ സുധാദേവിയുടെ അന്ത്യം സംഭവിക്കുകയും ചെയ്‌തു. 
 
അതേസമയം, സുശാന്തിന്‍റെ ടീം, ആരാധകര്‍ക്ക് ഒരു സന്ദേശമയച്ചു. “സുശാന്ത് ഇനി നമ്മോടൊപ്പമില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. വേദന നിറഞ്ഞ ആ സത്യം ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ ജീവിതവും സിനിമകളും ആഘോഷമാക്കണം. നിങ്ങളുടെ ചിന്തകളില്‍ എന്നും അദ്ദേഹം നിലനില്‍ക്കട്ടെ” - സന്ദേശത്തില്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് പ്രതിരോധത്തിൽ കേരളത്തെ പുകഴ്ത്തിയും മഹാരാഷ്ട്രയെ വിമർശിച്ചും ബിജെപി