Select Your Language

Notifications

webdunia
webdunia
webdunia
webdunia

Union Budget 2023-24:അമൃത കാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി, 7 മേഖലകൾക്ക് മുൻഗണന

Union Budget 2023-24:അമൃത കാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി, 7 മേഖലകൾക്ക് മുൻഗണന
, ബുധന്‍, 1 ഫെബ്രുവരി 2023 (11:30 IST)
2023-24 സാമ്പത്തിക വർഷത്തിലെ കേന്ദ്രബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കുന്നു. രണ്ടാം മോദി സർക്കാറിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റായതിനാൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ലോകമെങ്ങും സാമ്പത്തിക മാന്ദ്യത്തിൻ്റെ സൂചനകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ് അവതരണം. നടപ്പ് സാമ്പത്തിക വർഷം ഏഴും അടുത്ത വർഷം 6.8 ശതമാനവും വളർച്ച നിരക്കുണ്ടാകുമെന്നാണ് സാമ്പത്തിക സർവേ വിലയിരുത്തുന്നത്.
 
അമൃതകാലത്തെ ആദ്യ ബജറ്റാണ് ഇക്കുറി അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 7 മേഖലകൾക്ക് പ്രാധാന്യം നൽകിയാണ് ഇത്തവണത്തെ ബജറ്റ്. ഹരിത ഊർജത്തെ ആസ്പദമാക്കിയുള്ള വളർച്ച, യുവജനശേഷി, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, അവസാനപൗരനിലേക്കും വികസനമെത്തിക്കുക, അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപവും, രാജ്യത്തെ വളർച്ചശേഷിയെ തുറന്ന് വിടുക,ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് തുടക്കം കുറിക്കുക എന്നതാണ് ബജറ്റിൻ്റെ ഊന്നലെന്ന് ധനമന്ത്രി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബജറ്റവതരണത്തില്‍ റെക്കോര്‍ഡിട്ട് നിര്‍മലാ സീതാരാമന്‍; ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുന്ന വനിത