Select Your Language

Notifications

webdunia
webdunia
webdunia
webdunia

Union Budget 2023 Live Updates: കേന്ദ്ര ബജറ്റ് ഉടന്‍, തത്സമയം വാര്‍ത്തകള്‍

സാധാരണക്കാര്‍ക്ക് ഗുണകരമായ രീതിയില്‍ ആദായനികുതിയില്‍ ഇളവ് പ്രഖ്യാപിക്കുമോ എന്നാണ് രാജ്യം കാത്തിരിക്കുന്നത്

Union Budget 2023 Live Updates: കേന്ദ്ര ബജറ്റ് ഉടന്‍, തത്സമയം വാര്‍ത്തകള്‍
, ബുധന്‍, 1 ഫെബ്രുവരി 2023 (08:57 IST)
Union Budget 2023 Live Updates: 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്. ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനു മുന്നോടിയായി നിര്‍മല സീതാരാമന്‍ ധനകാര്യ മന്ത്രാലയത്തില്‍ എത്തി. അവിടെ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് തിരിക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷമാണ് പാര്‍ലമെന്റിലേക്ക് എത്തുക. രാവിലെ 11 മുതലാണ് ലോക്‌സഭയില്‍ ബജറ്റ് അവതരണം. 
 
സാധാരണക്കാര്‍ക്ക് ഗുണകരമായ രീതിയില്‍ ആദായനികുതിയില്‍ ഇളവ് പ്രഖ്യാപിക്കുമോ എന്നാണ് രാജ്യം കാത്തിരിക്കുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് എന്ന നിലയില്‍ ഏറെ ശ്രദ്ധേയമാണ് ഇത്തവണത്തെ ബജറ്റ് അവതരണം. 
 
ഇത്തവണയും പേപ്പര്‍രഹിത ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുക. അച്ചടിച്ച കോപ്പി ഉണ്ടാകില്ല. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ആപ്പില്‍ ബജറ്റ് ലഭ്യമാകും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് പോയവര്‍ മടങ്ങിവരണമെന്ന് നിര്‍ദേശം