Union Budget 2024: എല്ലാവിഭാഗങ്ങളിലും വികസനം എത്തിയെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. നാലുകോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കി. വിശ്വകര്‍മ യോജനയിലൂടെ കരകൗശല തൊഴിലാളികള്‍ക്ക് സഹായം നല്‍കി. എല്ലാവര്‍ക്കും വികസനമെന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയമന്ത്രമെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക ഇടനാഴി യാഥാര്‍ത്ഥ്യമാക്കിയെന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ സാധിച്ചെന്നും ഇതില്‍ ജിഎസ്ടിക്ക് വലിയ പങ്കുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
ഇന്നത്തെ ബജറ്റവതരണത്തോടെ ആറു ബജറ്റുകള്‍ അവതരിപ്പിക്കുന്ന ആദ്യ വനിത ധനമന്ത്രിയായി നിര്‍മ്മല സീതാരാമന്‍. ലോക്സഭ തിരഞ്ഞെടുപ്പിനു ശേഷം ഭരണത്തിലെത്തുന്ന സര്‍ക്കാര്‍ ആയിരിക്കും സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക. സ്ത്രീപക്ഷ ബജറ്റാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സൂചന നല്‍കിയിരുന്നു. ആകാശം മാത്രമാണ് വികസനത്തിന് മുന്നിലെ പരിമിതിയെന്നും അടുത്ത അഞ്ചുവര്‍ഷം വികസന മുന്നേറ്റത്തിന്റെതായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.