Publish Date: Mon, 21 Sep 2020 (09:12 IST)
Updated Date: Mon, 21 Sep 2020 (09:15 IST)
രാജ്യത്തെ അണ്‍ലോക്ക് നാല് ഇളവുകള്‍ ഇന്നുമുതല്‍ ഉണ്ടാകും. വിവാഹം, മരണാനന്തര ചടങ്ങുകള്‍, പൊതുചടങ്ങുകള്‍ എന്നിവയില്‍ 100പേര്‍ക്ക് പങ്കെടുക്കാം. കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള സ്‌കൂളുകളില്‍ ഒന്‍പതുമുതല്‍ 12വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും 50ശതമാനം അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സ്‌കൂളിലെത്താം.
കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. അതേസമയം ഓപ്പണ്‍ തിയറ്ററുകള്‍ക്ക് ഇന്നുമുതല്‍ പ്രവര്‍ത്തനാനുമതി ഉണ്ട്.