Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിയങ്ക ഗാന്ധിക്ക് സംഭവിക്കാന്‍ പോകുന്നത് എന്താണെന്ന് വെളിപ്പെടുത്തല്‍

രാഹുലിന്റെ ഗതിയാകുമോ പ്രീയങ്കയ്‌ക്കും, യുപി തെരഞ്ഞെടുപ്പില്‍ നേട്ടമാര്‍ക്ക് ?

പ്രിയങ്ക ഗാന്ധിക്ക് സംഭവിക്കാന്‍ പോകുന്നത് എന്താണെന്ന് വെളിപ്പെടുത്തല്‍
ന്യൂഡൽഹി , തിങ്കള്‍, 23 ജനുവരി 2017 (20:51 IST)
രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെപ്പോലെ പ്രിയങ്ക ഗാന്ധിയും പരാജയമായിരിക്കുമെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സുബ്രഹ്മണ്യൻ സ്വാമി പ്രസ്‌താവനയുമായി രംഗത്തെത്തിയത്.

മുഖ്യമന്ത്രി അഖിലേഷ് യാദവാണ് യുപിയിലെ പ്രധാനി. എന്നാല്‍ വോട്ടർമാരുടെ മുമ്പില്‍ നിരത്താൻ ഒന്നുമില്ലാതെയാണ് കോൺഗ്രസ് നീങ്ങുന്നത്. സമാജ്‍വാദി പാർട്ടിയുടെ സഹായത്തോടെ യുപിയിൽ കളം പിടിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഎസ്പിയുടെ മുസ്‌ലിം വോട്ടർമാരെ വരുതിയിലാക്കുന്നതിനും കോൺഗ്രസ് പദ്ധതിയിടുന്നു. പ്രിയങ്കയ്ക്കോ കോൺഗ്രസിനോ നെഹ്റു കുടുംബത്തിലെ മറ്റാർക്കുമോ അവിടെ ഒന്നും ചെയ്യാനില്ലെന്നും സ്വാമി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജല്ലിക്കെട്ട് പ്രതിഷേധത്തിന് പിന്നിലാര് ?; പൊലീസിന്റെ പ്രസ്‌താവനയില്‍ ഞെട്ടി വിദ്യാര്‍ഥികള്‍