Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിശദീകരണം നൽകാൻ ഒരാഴ്ച സമയം, സ്വത്തുക്കൾ പിടിച്ചെടുക്കുമെന്ന നിലപാടിൽ ഉറച്ച് യോഗി ആദിത്യനാഥ്

വിശദീകരണം നൽകാൻ ഒരാഴ്ച സമയം, സ്വത്തുക്കൾ പിടിച്ചെടുക്കുമെന്ന നിലപാടിൽ ഉറച്ച് യോഗി ആദിത്യനാഥ്
, വ്യാഴം, 2 ജനുവരി 2020 (21:02 IST)
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളിൽ കുറ്റക്കാർ എന്ന് കണ്ടെത്തുന്നവരുടെ  സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന നിലപടിൽ ഉറച്ച് യുപി സർക്കാർ. പിഴ ഈടക്കും എന്ന് അറിയിച്ച് സർക്കാർ അയച്ച നോട്ടീസിൽ വിശദീകരണം നൽകാൻ ഏഴ് ദിവസം സമയം അനുവദിക്കും. വിശദീകരണം തൃപ്തികരമല്ലാത്ത പക്ഷം സ്വത്തുക്കൾ കണ്ടുകെട്ടാനാണ് യുപി സർക്കാരിന്റെ തീരുമാനം. 
 
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശത്തെ തുടർന്ന് 150ഓളം പേർക്ക് നോട്ടീസ് അയച്ചതായി ജില്ലാ ഭരണകൂടങ്ങൾ വ്യക്തമാക്കി. യുപി പൊലീസ് സർക്കാരിന് സമർപ്പിച്ച 498 പേരുടെ പട്ടികയിൽനിന്നുമാണ് വിശദീകരണം നൽകാൻ ജില്ലാ ഭരണകൂടങ്ങൾ നോട്ടീസ് അയച്ചത്. 
 
സിസി‌ടിവി ദൃശ്യങ്ങളും, മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിച്ച വീഡിയോകളുടെ ആടിസ്ഥാനത്തിലാണ് 498 പേരുടെ പട്ടിക യുപി പൊലീസ് തയ്യാറാക്കിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം ഈ ദൃശ്യങ്ങൾ കൈമാറാനാണ് യുപി സർക്കാറിന്റെ തീരുമാനം. പ്രക്ഷോപങ്ങളിൽ പൊതുമുതൽ നശിപ്പിച്ചവരുടെ സ്വത്തുക്കൾ ലേലം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രമേയം നിയമവിരുദ്ധമല്ല, ഗവർണർ രാഷ്ട്രീയക്കാരനെപ്പോലെ സംസാരിക്കരുതെന്ന് എ കെ ബാലൻ