Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

പറക്കും കാറുമായി ഹ്യൂണ്ടായി: 2020 കൺസ്യൂമർ ഇലക്ട്രിക് ഷോയിൽ വാഹനം പ്രദർശിപ്പിക്കും !

വാർത്ത
, വ്യാഴം, 2 ജനുവരി 2020 (17:23 IST)
സോള്‍: 2019 മുതലാണ് പറക്കും കാറുകളുടെ നിർമ്മാണം പല കമ്പനികളും ആരംഭിക്കുന്നത്. ഇപ്പോഴിതാ പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായിയും തങ്ങളുടെ പറക്കും കാറിനെ വിപണിയിൽ പരിജയപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്. 2020ലെ കൺസ്യൂമർ ഇലക്ട്രിക് ഷോയിൽ പെഴ്സണൽ എയർ കാർ എന്ന കൺസെപ്റ്റ് ഹ്യൂണ്ടായ് അവതരിപ്പിക്കും എന്നാണ് റിപ്പോർട്ട്.
 
ഹ്യൂണ്ടായുടെ അർബൻ എയർ മൊബിലിറ്റിയുടെ കീഴിലാണ് പറക്കും കാർ ഒരുങ്ങുന്നത്. പെഴ്സണൽ എയർ കാർ എന്ന ആശയത്തിൽ നൂതന പരീക്ഷണങ്ങളിലാണ് ഹ്യൂണ്ടായ് എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബാറ്ററിയിൽ പ്രവർത്തിക്കുന്നതായിരിക്കും ചെറു പറക്കും കാറുകൾ എന്നാണ് വിവരം. വാഹനത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. 
 
പറക്കും കാർ കൂടാതെ ഒരു പര്‍പ്പസ് ബില്‍റ്റ് വെഹിക്കിളും ഹ്യുണ്ടായ് പ്രദര്‍ശിപ്പിക്കും. കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കാവുന്ന പൂർണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഒരു വാഹനം ആയിരിക്കും ഇത് എന്ന് ഹ്യൂണ്ടായ് വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിലെ വാഹന ഗതാഗതം സംബന്ധിച്ച് തങ്ങളുടെ കാഴ്ചപ്പാടാണ് ഈ വാഹനത്തിലൂടെ അവതരിപ്പിക്കപ്പെടുക എന്നാണ് ഹ്യൂണ്ടായ് വ്യക്തമാക്കിയിരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനയെ വെട്ടിച്ച് ഇന്ത്യ, പുതുവർഷത്തിൽ പിറന്നത് 67,385 കുരുന്നുകൾ