Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാത്രാസ് ദുരന്തം: മരണ സംഖ്യ 130 കടന്നതായി റിപ്പോര്‍ട്ട്

hatras

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 3 ജൂലൈ 2024 (08:46 IST)
hatras
ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ആത്മീയ നേതാവിന്റെ സംത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 130 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. 116 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവസ്ഥലം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ ഇന്ന് സന്ദര്‍ശിക്കും. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. പരിപാടിയില്‍ അനുവദിച്ചതിലും കൂടുതല്‍ പേര്‍ പങ്കെടുത്തു എന്നാണ് പ്രാഥമിക കണ്ടെത്താന്‍. സ്ത്രീകളും കുട്ടികളുമാണ് മരണപ്പെട്ടവരില്‍ കൂടുതലും.
 
ഭോലെ ബാബ എന്ന് വിളിക്കുന്ന സാകര്‍ വിശ്വഹരിയുടെ പ്രാര്‍ത്ഥന പരിപാടിയിലാണ് ദുരന്തം ഉണ്ടായത്. കടുത്ത ചൂടില്‍ കുഴഞ്ഞുവീണാണ് പലരും മരിച്ചത്. ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്ത പരിപാടിയിലാണ് അപകടം ഉണ്ടായത്. ഉത്തര്‍പ്രദേശില്‍ കനത്ത ചൂട് നിലനില്‍ക്കുമ്പോഴാണ് വലിയ പന്തലുകള്‍ കെട്ടിയുള്ള പരിപാടി നടത്തിയത്. ചൂടില്‍ സഹികെട്ട് പന്തലില്‍ നിന്ന് പുറത്തുകടക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കുമുണ്ടായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്റ്റേഷനില്‍ വന്ന ഊമക്കത്തില്‍ നിന്ന് തുടങ്ങിയ അന്വേഷണം, തെളിവുകള്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന്; കലയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് തന്നെ !