അമേരിക്കൻ ഉപരോധം തിരുപ്പൂരിന് ഭീഷണി,വസ്ത്ര കയറ്റുമതിയിൽ 3,000 കോടിയുടെ കുറവുണ്ടായേക്കും

2024-25 സാമ്പത്തിക വര്‍ഷം തിരുപ്പൂരില്‍ നിന്നും 44,747 കോടി രൂപയുടെ വസ്ത്ര കയറ്റുമതിയാണ് നടന്നത്.

അഭിറാം മനോഹർ
വ്യാഴം, 28 ഓഗസ്റ്റ് 2025 (12:34 IST)
AI Generated
ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയ അമേരിക്കന്‍ നടപടി തിരുപ്പൂരിലെ വസ്ത്രനിര്‍മാണ ക്ലസ്റ്ററിനെ സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഏതാണ്ട് 3000 കോടി രൂപയുടെ കുറവുണ്ടാകുമന്നാണ് തിരുപ്പൂര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്റെ വിലയിരുത്തല്‍.
 
2024-25 സാമ്പത്തിക വര്‍ഷം തിരുപ്പൂരില്‍ നിന്നും 44,747 കോടി രൂപയുടെ വസ്ത്ര കയറ്റുമതിയാണ് നടന്നത്. 2023-34ല്‍ ഇത് 33,400 കോടിയായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ശരാശരി 33,000 കോടി മുതല്‍ 37,000 കോടി വരെയായിരുന്ന കയറ്റുമതിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 44,747 കോടിയിലെത്തിയത്. വരും വര്‍ഷങ്ങളിലും വളര്‍ച്ചയുണ്ടാകുമെന്ന് കരുതിയിരിക്കുന്ന ഘട്ടത്തിലാണ് അമേരിക്കയുടെ തീരുവ വര്‍ധന.
 
നിലവില്‍ തിരുപ്പൂരില്‍ നിന്നുള്ള വസ്ത്ര കയറ്റുമതിയില്‍ 35 ശതമാനവും അമേരിക്കയിലേക്കാണ്. പിഴചുങ്കം ഏര്‍പ്പെടുത്തിയത് വഴി കനത്ത നഷ്ടമാകും വരും ദിവസങ്ങളില്‍ വ്യാപാരികള്‍ക്കുണ്ടാവുക. ഇന്ത്യയ്ക്ക് പകരം ബംഗ്ലാദേശ്, വിയറ്റ്‌നാം, കംബോഡിയ എന്നീ രാജ്യങ്ങളെയാകും ഇനി അമേരിക്ക കൂടുതല്‍ പരിഗണിക്കുക. അതേസമയം അടുത്തിടെ ഒപ്പുവെച്ച ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാറാണ് ഒരല്പമെങ്കിലും ആശ്വാസം നല്‍കുന്നത്. യുകെയിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിപണി വ്യാപിപ്പിക്കാന്‍ സാധിച്ചാല്‍ അമേരിക്കന്‍ തീരുവ സൃഷ്ടിക്കുന്ന ആഘാതം മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

രണ്ടു സെന്റിലെ വീടുകള്‍ക്ക് റോഡില്‍ നിന്നുള്ള ദൂരപരിധി ഒരു മീറ്ററാക്കി കുറച്ചു

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഡൊണാള്‍ഡ് ട്രംപ് ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന്; വ്യാപാരകരാറിലെത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

സ്പാം, ജങ്ക്, മാര്‍ക്കറ്റിംഗ്, വഞ്ചനാപരമായ കോളുകള്‍ എന്നിവ ഇനി ഉണ്ടാകില്ല! ഫോണിലെ നമ്പറിനൊപ്പം വിളിക്കുന്നയാളുടെ പേരും ഇനി പ്രദര്‍ശിപ്പിക്കും

അടുത്ത ലേഖനം
Show comments