ഇത് മോദിയുടെ യുദ്ധമാണ്, റഷ്യയ്ക്ക് യുദ്ധം ചെയ്യാൻ പണം കൊടുക്കുന്നത് ഇന്ത്യ, ഗുരുതര ആരോപണവുമായി വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പീറ്റർ നാവാറോ

റഷ്യയ്ക്ക് യുദ്ധം തുടരാനാവശ്യമായ പണം വ്യാപാരത്തിലൂടെ നല്‍കുന്നത് ഇന്ത്യയാണ്. ഇന്ത്യന്‍ നടപടികള്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും പീറ്റര്‍ നവാറോ വ്യക്തമാക്കി.

അഭിറാം മനോഹർ
വ്യാഴം, 28 ഓഗസ്റ്റ് 2025 (12:05 IST)
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്കെതിരെ പ്രഖ്യാപിച്ച 50 ശതമാനം ടാരിഫ് നടപ്പിലായതിന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി  വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവായ പീറ്റര്‍ നാവാറോ. റഷ്യന്‍- യുക്രെയ്ന്‍ യുദ്ധം തുടരുന്നതിന്റെ പ്രധാനകാരണം റഷ്യയില്‍ നിന്നും വിലക്കുറഞ്ഞ ക്രൂഡോയില്‍ വാങ്ങുന്ന ഇന്ത്യയാണെന്നും ഇത് മോദിയുടെ യുദ്ധമാണെന്നും പീറ്റര്‍ നാവാറോ ആരോപിച്ചു. റഷ്യയ്ക്ക് യുദ്ധം തുടരാനാവശ്യമായ പണം വ്യാപാരത്തിലൂടെ നല്‍കുന്നത് ഇന്ത്യയാണ്. ഇന്ത്യന്‍ നടപടികള്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും പീറ്റര്‍ നവാറോ വ്യക്തമാക്കി.
 
 അതേസമയം അമേരിക്ക ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവ അമേരിക്കയിലേക്ക് പോകുന്ന ടെക്‌സ്‌റ്റൈല്‍,ജ്വല്ലറി, തൊഴിലാളി അധിഷ്ഠിത മേഖലകള്‍,ഇലക്ട്രോണിക്‌സ്, ഫാര്‍മ മേഖലകളെയാകും പ്രധാനമായി ബാധിക്കുക. അതേസമയം വില കുറഞ്ഞ എണ്ണ ഇന്ത്യ വാങ്ങുന്നത് ആഭ്യന്തര വിപണിയെ നിയന്ത്രിക്കുന്നത് കൂടി ലക്ഷ്യമിട്ടാണെന്നും റഷ്യന്‍ എണ്ണ വാങ്ങുന്ന തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നുമാണ് ഇന്ത്യന്‍ നിലപാട്.ചൈനയും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുണ്ടെങ്കിലും ഇന്ത്യക്കെതിരെയാണ് അമേരിക്ക കടുത്ത നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതോടെ മേഖലയില്‍ ചൈനയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. അമേരിക്കന്‍ വിപണിക്ക് പകരം യൂറോപ്പില്‍ മെച്ചപ്പെട്ട വ്യാപാരബന്ധങ്ങള്‍ സ്ഥാപിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഭാര്യക്ക് എന്നെക്കാള്‍ ഇഷ്ടം തെരുവ് നായ്ക്കളെയാണ്': മൃഗസംരക്ഷണ പ്രവര്‍ത്തകയായ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ കനക്കും

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

അടുത്ത ലേഖനം
Show comments