Select Your Language

Notifications

webdunia
webdunia
webdunia
webdunia

മസൂദ് അസ്ഹറിനെ കരിംപട്ടികയില്‍പ്പെടുത്തണമെന്ന് ലോകരാജ്യങ്ങള്‍; സമ്മര്‍ദ്ദവലയത്തില്‍ പാകിസ്ഥാന്‍

മസൂദ് അസ്ഹറിനെ കരിംപട്ടികയില്‍പ്പെടുത്തണമെന്ന് ലോകരാജ്യങ്ങള്‍; സമ്മര്‍ദ്ദവലയത്തില്‍ പാകിസ്ഥാന്‍
ന്യൂഡല്‍ഹി , വ്യാഴം, 28 ഫെബ്രുവരി 2019 (08:10 IST)
പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ കരിംപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി യുഎന്‍ രക്ഷാസമിതിയില്‍ ലോകരാജ്യങ്ങള്‍.

അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുന്ന നിര്‍ദേശം യുഎന്നില്‍ നിര്‍ദേശം കൊണ്ടു വന്നത്.

മസൂദ് അസ്ഹറിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടണമെന്നും, യാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെന്നുമാണ് മൂന്ന് രാജ്യങ്ങളും ആവശ്യപ്പെടുന്നത്.

മസൂദ് അസ്ഹറിന് വിലക്കേര്‍പ്പെടുത്തണമെന്ന പ്രമേയം ഫ്രാന്‍സ് രക്ഷാസമിതിയില്‍ അവതരിപ്പിച്ചേക്കും. ഈ നീക്കം വീറ്റോ അധികാരമുള്ള ചൈന എതിര്‍ക്കുമെന്നാണ് സൂചന. ഇയാള്‍ക്കെതിരെ മുമ്പ് പ്രമേയങ്ങള്‍ കൊണ്ടുവന്നപ്പോഴെല്ലാം ചൈന എതിര്‍ത്തിരുന്നു.

വിദേശകാര്യമന്ത്രി സുഷമാസ്വരാജും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ മസൂദ് വിഷയത്തില്‍ ഇത്തവണ ചൈന നിലപാട് മാറ്റിയേക്കുമെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മർദ്ദനങ്ങളേറ്റുവാങ്ങുന്ന ഇന്ത്യൻ പൈലറ്റിന്റെ ദൃശ്യങ്ങൾ: പാകിസ്ഥാന്റെ നടപടിയെ ശക്തമായി വിമർശിച്ച് ഇന്ത്യ, എത്രയുംവേഗം പൈലറ്റിനെ മോചിപ്പിക്കാൻ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു