Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്തര്‍പ്രദേശില്‍ കയ്യേറ്റം ആരോപിച്ച് 185 വര്‍ഷം പഴക്കമുള്ള മുസ്ലീം പള്ളിയുടെ ഭാഗം പൊളിച്ചു

mosque

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 11 ഡിസം‌ബര്‍ 2024 (12:32 IST)
mosque
ഉത്തര്‍ പ്രദേശില്‍ കയ്യേറ്റം ആരോപിച്ച് 185 വര്‍ഷം പഴക്കമുള്ള മുസ്ലീം പള്ളി പൊളിച്ചു. ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ ജില്ലയിലെ നൂര്‍ മസ്ജിദിന്റെ ഭാഗമാണ് പൊളിച്ചത്. ഹൈവേയുടെ ഭാഗം കൈയേറി നിര്‍മ്മിച്ചതെന്ന് ആരോപിച്ചാണ് നടപടി. കയ്യേറിയ ഭാഗം മാത്രമാണ് പൊളിച്ചതെന്ന് അധികൃതര്‍ ഉപഗ്രഹ ചിത്രങ്ങളും ചരിത്രപരമായ ചിത്രങ്ങളും പുറത്തുവിട്ടുകൊണ്ട് വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റിന് അനധികൃതമായി നിര്‍മ്മാണം നടത്തിയ ഭാഗങ്ങള്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പള്ളിക്ക് നോട്ടീസ് നല്‍കിയിരുന്നു.
 
സാധ്യമായത് ചെയ്യാമെന്നും ഒരു മാസത്തെ സമയം വേണമെന്നും പള്ളി കമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സമയം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് പൊളിച്ചു നീക്കാന്‍ തീരുമാനിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് പറയുന്നു. ഹൈവേ നിര്‍മ്മാണത്തിന് തടസ്സമായി നിന്ന പള്ളിയുടെ 20 മീറ്ററോളം ഭാഗമാണ് പൊളിച്ചു നീക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

18 വര്‍ഷം മുമ്പ് പ്രതിയെ നഗ്‌നനാക്കി ചൊറിയണം തേച്ച കേസ്; ആലപ്പുഴ ഡിവൈഎസ്പിക്ക് ഒരു മാസം തടവ്!