Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡെറാഡൂണിലെ കെട്ടിടത്തിന് തീപിടിച്ച് രണ്ടുപെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

Uttarakhand Building Fire

സിആര്‍ രവിചന്ദ്രന്‍

, ശനി, 8 ഏപ്രില്‍ 2023 (12:47 IST)
ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ കെട്ടിടത്തിന് തീപിടിച്ച് രണ്ടുപെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. രണ്ടരവയസുകാരിയും 12 വയസുകാരിയുമാണ് മരണപ്പെട്ടത്. ഏകദേശം മരം കൊണ്ട് നിര്‍മിച്ച കെട്ടിടത്തിനാണ് തീപിടിച്ചതെന്ന് ഡെറാഡൂണ്‍ ജില്ല മജി്‌ട്രേറ്റ് സോണിക വാര്‍ത്ത ഏജന്‍സിയായ പിടി ഐയോട് പറഞ്ഞു. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായതെന്നാണ് നിഗമനം. വീട്ടിലുണ്ടായിരുന്ന മുതിര്‍ന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല.
 
പെണ്‍കുട്ടികളുടെ മൃദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. അഞ്ചുമണിക്കൂര്‍ കൊണ്ടാണ് തീയണച്ചത്. മുഖ്യന്ത്രി പുഷ്‌കര്‍ സിങ് ധാമി ദുഃഖം രേഖപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് കേസുകള്‍ ഉയരുന്നു; സംസ്ഥാനങ്ങളോട് മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി