Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ തീപിടുത്തം; 19 പേര്‍ക്ക് പരിക്കേറ്റു

Uttarpradesh Train News

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 16 നവം‌ബര്‍ 2023 (11:59 IST)
ഉത്തര്‍പ്രദേശില്‍ ട്രെയിനിലുണ്ടായ തീപിടുത്തത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹി സഹസ്ര വൈശാലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ ഒരു കോച്ചിലാണ് തീപിടുത്തം ഉണ്ടായത്. ഡല്‍ഹിയില്‍ നിന്നും ബീഹാറിലെ സഹര്‍സയിലേക്ക് ട്രെയിന്‍ പോകുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയ്ക്കാണ് തീപിടുത്തം ഉണ്ടായത്. എസ്6 കോച്ചിലാണ് തീപിടുത്തം ഉണ്ടായത്.
 
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടുത്തം ഉണ്ടായതിനുപിന്നാലെ ആളുകള്‍ ബക്കറ്റില്‍ വെള്ളം നിറച്ച് തീകെടുത്താന്‍ ശ്രമിച്ചു. സംഭവത്തിന് പിന്നാലെ 11പേരെ ശ്വാസതടത്തെ തുടര്‍ന്നും എട്ടുപേരെ പൊള്ളലേറ്റും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IND Vs NZ: ഷമിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി