Select Your Language

Notifications

webdunia
webdunia
webdunia
webdunia

വായു ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ഭീതിയോടെ ഗുജറാത്ത്

വായു ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ഭീതിയോടെ ഗുജറാത്ത്
, വ്യാഴം, 13 ജൂണ്‍ 2019 (09:43 IST)
ഗുജറാത്തിനെ ഭീതിയിൽ ആഴ്ത്തി ‘വായു’ ചുഴലിക്കാറ്റ് അതിതീവ്രരൂപം പ്രാപിച്ച് തീരത്തേക്ക് അടുക്കുന്നു.  പോർബന്ദറിനും മഹുവയ്ക്കുമിടയിൽ വെരാവൽ ദിയു മേഖലയ്ക്കടുത്ത് ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
 
മണിക്കൂറിൽ 165 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഏകദേശം 3 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തിലെ അഞ്ച് വിമാനത്താവളങ്ങൾ അടച്ചു. 
 
എഴുപതോളം ട്രെയിനുകൾ റദ്ദാക്കി. വേണ്ടത്ര ദുരിതാശ്വാസക്യാമ്പുകൾ തുറക്കണമെന്നും കൃത്യമായ ഇടവേളകളിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകണമെന്നും ആവശ്യമായ മറ്റ് നടപടികൾ സ്വീകരിക്കണമെന്നും അധികൃതർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപി അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടരുമോ? ബിജെപി യോഗം ഇന്ന് ഡൽഹിയിൽ