ഈ മൂന്ന് ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാറുണ്ടോ ?; കരള്‍രോഗ സാധ്യത കൂടുമെന്ന് പഠനം

ചൊവ്വ, 11 ജൂണ്‍ 2019 (18:46 IST)
ഇന്നത്തെ തലമുറയിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ജങ്ക് ഫ്ഡുകളോടുള്ള അമിതമായ താല്‍പ്പര്യം. പുരുഷന്മാരെ പോലെ സ്‌ത്രീകളും ജങ്ക് ഫുഡുകള്‍ കഴിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്.

പിസ, സോഫ്‌റ്റ് ഡ്രിങ്കുകള്‍, ബിസ്‌കറ്റ് എന്നിവ എന്നിവ ആരോഗ്യത്തിന് ദോഷം ചെയ്യില്ലെന്ന തോന്നലില്‍ കുട്ടികള്‍ക്ക് നല്‍കുന്ന മാതാപിതാക്കളുമുണ്ട്. എന്നാല്‍, ഈ ശീലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഇത്തരം ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന ഫ്രക്റ്റോസാണ് (പഴങ്ങളിലും തേനിലുമുള്ള പഞ്ചസാര) കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് പഠനം പറയുന്നത്.

സ്ഥിരമായി ഉയര്‍ന്ന അളവില്‍ ഫ്രക്റ്റോസ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിലുള്ള യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കാന്‍ കാരണമാകും. ഇത് കരളിലെ കോശങ്ങളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകും.

കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതോടെ കരള്‍വീക്ക സാധ്യത വര്‍ദ്ധിക്കും. കരള്‍വീക്കം മുതിര്‍ന്നവരില്‍ കരളിലുള്ള അര്‍ബുദത്തിനും ഇടയാക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സിനിമ കണ്ട് പെട്ടന്ന് കരയാറുണ്ടോ? നിങ്ങൾ ശക്തരാണ് ! - പഠനങ്ങൾ പറയുന്നു