Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എന്താണെന്നറിയില്ല, എന്തോ സംഭവിക്കാൻ പോകുന്നുവെന്ന പോലെ തോന്നുന്നു’: അമിതാഭ് ബച്ചൻ

‘എന്താണെന്നറിയില്ല, എന്തോ സംഭവിക്കാൻ പോകുന്നുവെന്ന പോലെ തോന്നുന്നു’: അമിതാഭ് ബച്ചൻ

‘എന്താണെന്നറിയില്ല, എന്തോ സംഭവിക്കാൻ പോകുന്നുവെന്ന പോലെ തോന്നുന്നു’: അമിതാഭ്  ബച്ചൻ
മുംബൈ , ഞായര്‍, 25 ഫെബ്രുവരി 2018 (11:22 IST)
ഇന്ത്യൻ സിനിമാ ലോകത്തെ വിസ്മയിച്ച ശ്രീദേവിയുടെ വിയോഗത്തില്‍ ഞെട്ടി ബോളിവുഡ്. ‘എന്താണെന്നറിയില്ല, വല്ലാത്തൊരു അസ്വസ്ഥത തോന്നുന്നു’- എന്നാണ് അമിതാഭ്  ബച്ചൻ ട്വിറ്ററിൽ കുറിച്ചത്.

ഇന്ത്യന്‍ സിനിമയുടെ കറുത്ത ദിനമെന്ന് നടി പ്രിയങ്ക ചോപ്ര ട്വിറ്ററില്‍ കുറിച്ചു. ഹൃദയഭേദകമായ വാര്‍ത്തയോട് പ്രതികരിക്കാന്‍ വാക്കുകള്‍ പോരാതെ വരുന്നുവെന്നും മരണത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും പ്രിയങ്ക എഴുതി.

മരണവാര്‍ത്ത കേട്ടത് മുതല്‍ ഞെട്ടലിലാണെന്നും കരച്ചിലടക്കാന്‍ കഴിയുന്നില്ലെന്നും സുസ്മിത സെന്‍ ട്വിറ്ററിൽ കുറിച്ചു. ജീവിതത്തില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും എല്ലാക്കാലത്തും പ്രിയപ്പെട്ടവരുടെ മനസ്സില്‍ ശ്രീദേവി ജീവിക്കുമെന്ന് പ്രീതി സിന്റ ട്വിറ്ററില്‍ കുറിച്ചു.

യുഎഇയിലെ റാസല്‍ഖൈമയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്‌ച രാത്രി 11.30 യോടെ ആയിരുന്നു ശ്രീദേവിയുടെ മരണം. ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹവിരുന്നില്‍ പങ്കെടുക്കാനാണ് ശ്രീദേവി റാസല്‍ ഖൈമയിലെത്തിയത്. ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ശ്രീദേവിയുടെ അന്ത്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീദേവിയുടെ വിയോഗം തീരാനഷ്ടമെന്ന് ഉലകനായകന്‍