Select Your Language

Notifications

webdunia
webdunia
webdunia
Thursday, 24 April 2025
webdunia

ശ്രീദേവിയുടെ വേര്‍പാട്: അതീവ സങ്കടമെന്ന് പ്രധാനമന്ത്രി, മരണവാർത്ത ഞെട്ടിച്ചെന്ന് രാഷ്ട്രപതി

ശ്രീദേവിയുടെ വേര്‍പാട്: അതീവ സങ്കടമെന്ന് പ്രധാനമന്ത്രി, മരണവാർത്ത ഞെട്ടിച്ചെന്ന് രാഷ്ട്രപതി

Veteran actress Sridevi
ന്യൂഡൽഹി , ഞായര്‍, 25 ഫെബ്രുവരി 2018 (10:22 IST)
ബോളിവുഡ് ഇതിഹാസം ശ്രീദേവിയുടെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു.

ശ്രീദേവിയുടെ നിര്യാണത്തിൽ അതീവ സങ്കടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. മരണവാർത്ത ഞെട്ടിച്ചെന്നായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ട്വിറ്റര്‍.  

ബോളിവുഡ് താരം ശ്രീദേവിയുടെ നിര്യാണത്തിൽ അതീവ സങ്കടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമാ മേഖലയിൽ വളരയേറെ അനുഭവസമ്പത്തുള്ളയാളാണ് അവരെന്ന് സമൂഹമാധ്യമമായ ട്വിറ്ററിലെഴുതിയ കുറിപ്പിൽ പ്രധാനമന്ത്രി കുറിച്ചു. ‘അവരുടെ ദൈർഘ്യമേറിയ സിനിമാ ജീവിതത്തിൽ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും അവിസ്മരണീയമായ പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ വേർപാടിൽ ദുഃഖിക്കുന്ന ഏവരോടും അനുശോശനം അറിയിക്കുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു’ – മോദി കുറിച്ചു.

മരണ വാർത്ത ഞെട്ടിച്ചതായി രാഷ്ട്രപതി സമൂഹമാധ്യമമായ ട്വിറ്ററിൽ കുറിച്ചു. “ലക്ഷക്കണക്കിനു വരുന്ന ആരാധകരുടെ ‍നെഞ്ചു തകർത്താണ് അവർ കടന്നുപോകുന്നത്. മൂണ്ട്രം പിറൈ, ലാംമെ ഇംഗ്ലിഷ് വിംഗ്ലിഷ് തുടങ്ങിയ സിനിമകളിലെ അഭിനയം മറ്റു അഭിനേതാക്കൾക്ക് ഒരു പ്രചോദനമാണ്. അവരുടെ കുടുംബത്തോടും അടുത്ത സഹപ്രവർത്തകരോടും അനുശോചനം അറിയിക്കുന്നു” – രാഷ്ട്രപതി കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും; സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല