India Vice Presidential Election Live: പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം, വോട്ടെടുപ്പ് രാവിലെ 10 മുതല്‍

ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ക്കും നോമിനേറ്റഡ് അംഗങ്ങള്‍ക്കുമാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്

രേണുക വേണു
ചൊവ്വ, 9 സെപ്‌റ്റംബര്‍ 2025 (08:10 IST)
പ്രതിപക്ഷ സ്ഥാനാര്‍ഥി ബി.സുദര്‍ശന്‍ റെഡ്ഡിയും എന്‍ഡിഎ സ്ഥാനാര്‍ഥി സി.പി.രാധാകൃഷ്ണനും

India Vice Presidential Election Live: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ പാര്‍ലമെന്റ് മന്ദിരത്തിലെ എഫ്-101 മുറിയിലാണ് വോട്ടെടുപ്പ്. 
 
ഭരണകക്ഷിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി.രാധാകൃഷ്ണനും (67), പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡിയും (79) മത്സരിക്കുന്നു. 
 
ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ക്കും നോമിനേറ്റഡ് അംഗങ്ങള്‍ക്കുമാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. നിലവില്‍ 781 അംഗങ്ങളാണ് ആകെയുള്ളത്. 391 വോട്ടുകള്‍ നേടുന്നയാള്‍ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയാകും. ഭരണകക്ഷിയായ എന്‍ഡിഎയ്ക്കു ഇരുസഭകളിലുമായി 427 അംഗങ്ങളുണ്ട്. 
 
രഹസ്യബാലറ്റിലൂടെയാണ് വോട്ടിങ്. വോട്ടെടുപ്പ് അവസാനിച്ച ശേഷം വൈകിട്ട് ആറിനു വോട്ടെണ്ണല്‍ ആരംഭിക്കും. രാജ്യസഭയില്‍ ഏഴ് അംഗങ്ങളുള്ള ബിജെഡിയും നാല് എംപിമാരുള്ള ബിആര്‍എസും ഒരു അംഗമുള്ള അകാലിദളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 
 
രഹസ്യ ബാലറ്റിലൂടെ നടക്കുന്ന വോട്ടിങ് ആയതിനാല്‍ എംപിമാര്‍ക്കു പാര്‍ട്ടി, മുന്നണി ലൈന്‍ മറികടന്ന് വോട്ട് ചെയ്യാന്‍ സാധിക്കും. ക്രോസ് വോട്ടിങ് സാധ്യതയിലാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ജഗ്ദീപ് രാജിവെച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നാലര കൊല്ലത്തിനിടെ ഒരു രൂപ കൂട്ടിയില്ല, തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ വിഡ്ഡികളാക്കുന്നുവെന്ന് വി ഡി സതീശൻ

Pinarayi Vijayan Government: പ്രതിപക്ഷത്തെ നിശബ്ദരാക്കി ഇടതുപക്ഷത്തിന്റെ കൗണ്ടര്‍ അറ്റാക്ക്; കളംപിടിച്ച് 'പിണറായി മൂവ്'

റഷ്യയ്ക്ക് പിന്നാലെ ആണവായുധ നിയന്ത്രണ കരാറിൽ നിന്ന് പിന്മാറി അമേരിക്ക, പരീക്ഷണങ്ങൾ പുനരാരംഭിക്കുമെന്ന് ട്രംപ്

തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കല്‍; തിരുവനന്തപുരത്ത് പോര്‍ട്ടബിള്‍ എബിസി യൂണിറ്റ് ആരംഭിച്ചു

നിങ്ങള്‍ എടിഎം പിന്‍ നമ്പര്‍ മറന്നുപോകാറുണ്ടോ, ഇക്കാര്യം അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments