കോടികള്‍ വിലയുള്ള കാര്‍ ശേഖരം, മല്യ ജീവിച്ചത് ആഡംബരത്തോടെ
വിജയ് മല്യയുടെ ആഡംബര ജീവിതത്തിന് മുതല്‍ കൂട്ടായിരുന്നത് കോടികള്‍ വിലയുള്ള കാര്‍ ശേഖരണം
ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച് കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യയെ സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തത് മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. വിജയ് മല്യയുടെ ആഡംബര ജീവിതത്തിന് മുതല്‍ കൂട്ടായി ഉണ്ടായിരുന്നത് 400 കോടിയുടെ പ്രൈവറ്റ് ജെറ്റും കോടിക്കണക്കിന് രൂപയുടെ കാര്‍ശേഖരവുമായിരുന്നു. കാറുകളോടായിരുന്നു മല്യയ്ക്ക് കൂടുതല്‍ താത്പര്യം.
മല്യ കളക്ഷന്‍സ് എന്ന പേരില്‍ വിന്റേജ് കാര്‍ പ്രദര്‍ശന ശാലയില്‍ നിരവധി റെയര്‍ വിന്റേജ് കാറുകളാണുള്ളത്. ഇന്ത്യയിലുണ്ടായിരുന്ന കാറുകളില്‍ പലതും ബാങ്കുകള്‍ ജപ്തി ചെയ്തു. ലംബോര്‍ഗിനി, റോള്‍സ് റോയ്‌സ്, ബെന്റിലി, ഫെരാരി തുടങ്ങി നിരവധി വാഹനങ്ങള്‍ മല്യയ്ക്ക് സ്വന്തമായുണ്ടായിരുന്നു.
ഏകദേശം 812 കോടി രൂപ സര്‍വീസ് ടാക്‌സ് അടയ്ക്കാതതിനെ തുടര്‍ന്ന് മല്യയുടെ പ്രൈവറ്റ് ജെറ്റ് അടക്കമുള്ള വിമാനങ്ങള്‍ സര്‍ക്കാര്‍ ജപ്തി ചെയുകയായിരുന്നു. നേരത്തെ മല്യയുടെ 11 സീറ്റര്‍ പ്രൈവറ്റ് ജെറ്റ് സര്‍ക്കാര്‍ വിറ്റിരുന്നു. ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ റോള്‍സ് റോയ്‌സിന്റെ ഏറ്റവും പ്രശസ്തമായ വാഹനങ്ങളിലൊന്നാണ് സില്‍വ്വര്‍ ഗോസ്റ്റ്. സില്‍വ്വര്‍ ഗോസ്റ്റിന്റെ 1913 മോഡലാണ് മല്യയുടെ കളക്ഷനിലുണ്ടായിരുന്നത്. കാര്‍ മല്യ കളക്ഷന്റെ ഭാഗമാകുന്നത് 1991ലാണ് . 1977 ല് എഫ് വണ്‍ ഡ്രൈവര്‍ പാട്രിക്ക് ടോംബോയ്ക്ക് വേണ്ടി നിര്‍മിച്ച റേസ് കാറാണിത്. തുടര്‍ന്ന് തൊട്ടടുത്ത സീസണില്‍ ഡ്രൈവര്‍മാര്‍ക്ക് വാടകയ്ക്ക് നല്‍കിയ കാര്‍ 1980 ലാണ് മല്യയുടെ കൈവശം എത്തുന്നത്.