Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആളുകള്‍ ആദ്യം അവരവരുടെ സ്വന്തം കാര്യമാണ് നോക്കേണ്ടത്, ആദ്യം ട്രംപ് അധികാരത്തില്‍ തിരിച്ചുവരില്ലെന്ന് ഉറപ്പുവരുത്തു': റിഹാനയുടെ ട്വീറ്റിന് പ്രതികരണവുമായി വിക്രം ഭട്ട്

Vikram Bhatt

ശ്രീനു എസ്

, വെള്ളി, 5 ഫെബ്രുവരി 2021 (09:53 IST)
രാജ്യത്ത് അരങ്ങേറുന്ന കര്‍ഷക പ്രതിഷേധത്തില്‍ പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്ത അമേരിക്കന്‍ പോപ് താരം റിഹാനയ്ക്ക് മറുപടിയുമായി ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ട്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടെ കര്‍ഷകരും സര്‍ക്കാരും വിയോജിപ്പിലാണെങ്കിലും രണ്ടുപേരും പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ തയ്യാറാണ്. ഇത് വ്‌ളാദമീര്‍ പുടിന്റെ റഷ്യ അല്ല. ഈ വിഷയം ലോക വിഷയമേയല്ല. ഇവിടെ ഒരു മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നും വിക്രം ഭട്ട് പറഞ്ഞു.
 
ആളുകള്‍ ആദ്യം അവരവരുടെ സ്വന്തം കാര്യമാണ് നോക്കേണ്ടത്, റിഹാന കാപ്പിറ്റോള്‍ വിഷയത്തെ കുറിച്ചാണ് ചിന്തിക്കേണ്ടത്. അവര്‍ ആദ്യം ട്രംപ് അധികാരത്തില്‍ തിരിച്ചുവരില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പ്രതികരിച്ചു. പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ച് രൂപയുടെ പലഹാരത്തിന് വാശിപിടിച്ച് കരഞ്ഞു; 20 മാസം പ്രായമായ കുഞ്ഞിനെ ചുമരിൽ ഇടിച്ച് കൊലപ്പെടുത്തി പിതാവ്