Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയെന്ന് നാസ; ചിത്രങ്ങൾ പുറത്തുവിട്ടു; ലാന്‍ഡര്‍ കണ്ടെത്താന്‍ സാധിച്ചില്ല

നാസയുടെ ലൂണാൻ റെക്കനൈസൻസ് ഓർബിറ്റർ കാമറ ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയെന്ന് നാസ; ചിത്രങ്ങൾ പുറത്തുവിട്ടു; ലാന്‍ഡര്‍ കണ്ടെത്താന്‍ സാധിച്ചില്ല

തുമ്പി എബ്രഹാം

, വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (10:53 IST)
ചന്ദ്രയാൻ രണ്ടിന്റെ ചാന്ദ്രപര്യവേക്ഷണ പേടകമായ വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിന്റെ ചിത്രങ്ങൾ അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ പുറത്തുവിട്ടു. നാസയുടെ ലൂണാൻ റെക്കനൈസൻസ് ഓർബിറ്റർ കാമറ ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
 
വിക്രം ലാൻഡർ ഇടിച്ചിറങ്ങിയതാവാമെന്നാണ് ചിത്രങ്ങൾ പരിശോധിച്ച ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. വിക്രം ലാൻഡർ ഇടിച്ചിറങ്ങിയ ചന്ദ്രോപരിതലത്തിന്റെ കൂടുതൽ ചിത്രങ്ങൾ വൈകാതെ 
പുറത്തുവിടാനാകുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. ഇതിലൂടെ കാര്യങ്ങൾക്ക് വ്യക്തത വരുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. 
 
സെപ്റ്റംബര്‍ 7നാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിച്ചത്.
സെപ്റ്റംപര്‍ 17നാണ് ലാന്‍ഡര്‍ ഇറങ്ങിയ പ്രദേശത്തു കൂടി ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ കടന്നുപോയത്. സന്ധ്യയോടെയാണ് നാസയുടെ ഓര്‍ബിറ്റര്‍ ഈ മേഖലയിലെത്തിയത്. ഇരുള്‍ വീണ് തുടങ്ങിയ സമയമായതിനാലാവും വിക്രം ലാന്‍ഡറിനെ കണ്ടെത്താന്‍ കഴിയാതിരുന്നതെന്നാണ് നാസ അധികൃതര്‍ പറയുന്നത്.
 
എന്നാല്‍ ഒക്ടോബറില്‍ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ വീണ്ടും ഈ മേഖലയിലെത്തുമ്പോള്‍ കൂടുതല്‍ ചിത്രങ്ങള്‍ എടുക്കുമെന്നും വിക്രം ലാന്‍ഡറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായേക്കുമെന്നും നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ഡെപ്യൂട്ടി പ്രൊജക്ട് ശാസ്ത്രജ്ഞന്‍ ജോണ്‍ കെല്ലര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞെട്ടിച്ച് മാണി സി കാപ്പന്റെ ജൈത്രയാത്ര, ലീഡ് 3000 കടന്നു; യു ഡി എഫ് തകർച്ചയിലേക്കോ? പാലായിലെ ജനങ്ങൾ എൽ ഡി എഫിനൊപ്പം?