Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെയിൽവേ ജോലി രാജിവെച്ച് വിനേഷ് ഫോഗാട്ട്, കോൺഗ്രസ് പ്രവേശം ഉടൻ, നിയമസഭാ സ്ഥാനാർഥിയാകും

Rahul Gandhi, Vinesh Phogat

അഭിറാം മനോഹർ

, വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (14:51 IST)
ഒളിമ്പിക്‌സ് ഗുസ്തി താരം വിനേഷ് ഫോഗാട്ട് റെയില്‍വേ ജോലി രാജിവെച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് രാജി. എക്‌സ് പോസ്റ്റിലൂടെയാണ് റെയില്‍വേ ജോലി രാജിവെച്ച കാര്യം വിനേഷ് പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് നടക്കുന്ന ചടങ്ങില്‍ വിനേഷ് ഫോഗാട്ടും ഗുസ്തി താരം ബജ്‌റംഗ് പുനിയയും കോണ്‍ഗ്രസില്‍ ഔദ്യോഗിക അംഗത്വമെടുക്കും. ഹരിയാന തെരെഞ്ഞെടുപ്പില്‍ ഇരുവരും മത്സരാര്‍ഥികളാകുമെന്ന് ഉറപ്പായിട്ടുണ്ട്.
 
ലൈംഗിക പീഡന പരാതി നേരിട്ട ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ്ബൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം വിനേഷ് ഫോഗാട്ടിന്റെ നേതൃത്വത്തില്‍ ഗുസ്തി താരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പാരിസ് ഒളിമ്പിക്‌സില്‍ അമിതഭാരത്തിന്റെ പേരില്‍ വിനേഷിന് മെഡല്‍ നഷ്ടമായത് രാജ്യത്ത് വലിയ ചര്‍ച്ചയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാള്‍ ഉള്‍ക്കടലിനുമുകളില്‍ ന്യൂനമര്‍ദ്ദം; അടുത്ത ഏഴുദിവസം വ്യാപക മഴയ്ക്ക് സാധ്യത