Vinesh Phogat: നാലാം റൗണ്ട് കഴിഞ്ഞപ്പോള്‍ 3,000 വോട്ടിനു പിന്നില്‍, വോട്ടെണ്ണല്‍ കേന്ദ്രം വിട്ടു; ക്ലൈമാക്‌സില്‍ ബിജെപിയെ മലര്‍ത്തിയടിച്ച ട്വിസ്റ്റ് !

ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വിനേഷ് ഫോഗട്ട് 200 വോട്ടുകള്‍ക്കു മുന്നിലായിരുന്നു

രേണുക വേണു
ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (14:16 IST)
Vinesh Phogat Wins from Julana

Vinesh Phogat: ഹരിയാനയിലെ ജുലാന മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ച് ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഫോഗട്ടിന്റെ വിജയം 6,015 വോട്ടുകള്‍ക്കാണ്. ബിജെപിയുടെ യോഗേഷ് ബൈരാഗിയെയാണ് ഫോഗട്ട് തോല്‍പ്പിച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ നാടകീയമായിരുന്നു ജുലാനയിലെ വോട്ടെണ്ണല്‍. 


ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വിനേഷ് ഫോഗട്ട് 200 വോട്ടുകള്‍ക്കു മുന്നിലായിരുന്നു. വോട്ടെണ്ണല്‍ രണ്ടാം റൗണ്ട് പിന്നിട്ടപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി യോഗേഷ് ബൈരാഗി രണ്ടായിരം വോട്ടുകള്‍ക്ക് മുന്നിലെത്തി. മൂന്നും നാലും റൗണ്ടുകളിലും യോഗേഷ് നേരിയ ആധിപത്യം തുടര്‍ന്നു. നാലാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ലീഡ് 3,000 കടന്നു. തുടര്‍ച്ചയായി മൂന്ന് റൗണ്ടുകളില്‍ പിന്നിലായതോടെ കോണ്‍ഗ്രസ് ക്യാംപ് നിശബ്ദമായി. വിനേഷ് ഫോഗട്ട് ഇതിനിടെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് മടങ്ങി. 
 
അഞ്ചും ആറും റൗണ്ടുകളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് തന്നെയായിരുന്നു ലീഡ്. ഏഴാം റൗണ്ടിലേക്ക് എത്തിയപ്പോള്‍ ഫോഗട്ട് 38 വോട്ടുകള്‍ക്ക് മുന്നിലെത്തി. തുടര്‍ന്നുള്ള എല്ലാ റൗണ്ടുകളിലും ഫോഗട്ട് വ്യക്തമായ ലീഡ് നിലനിര്‍ത്തി. ഒന്‍പതാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഫോഗട്ടിന്റെ ലീഡ് 4,130 ലേക്ക് എത്തി. 15 റൗണ്ടുകള്‍ പൂര്‍ത്തിയായതോടെ വിനേഷ് ഫോഗട്ടിന്റെ ജയം ഉറപ്പിച്ചു. 6,015 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ മാനം കാക്കാന്‍ ഫോഗട്ടിനു സാധിച്ചു. ആദ്യമായാണ് ഫോഗട്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

അടുത്ത ലേഖനം
Show comments