Webdunia - Bharat's app for daily news and videos

Install App

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

അതേസമയം മൂഡലഗി താലൂക്കിലെ അവരാഡി ഗ്രാമത്തില്‍ ആഘോഷത്തിനിടെ ഒരു ആരാധകന്‍ ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നു.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 4 ജൂണ്‍ 2025 (19:30 IST)
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആര്‍സിബി) ചരിത്രപരമായ ആദ്യ ഐപിഎല്‍ ചാമ്പ്യന്‍ഷിപ്പ് വിജയത്തിന് പിന്നാലെ, ബെംഗളൂരു ഉള്‍പ്പെടെ സംസ്ഥാനമെമ്പാടുമുള്ള ആരാധകര്‍ ആഘോഷങ്ങളില്‍ മുഴുകി. അതേസമയം മൂഡലഗി താലൂക്കിലെ അവരാഡി ഗ്രാമത്തില്‍ ആഘോഷത്തിനിടെ ഒരു ആരാധകന്‍ ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. 
 
മരിച്ചയാള്‍ 25 വയസ്സുള്ള മഞ്ജുനാഥ് കമ്പാര്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആര്‍സിബിയുടെയും വിരാട് കോഹ്ലിയുടെയും കടുത്ത ആരാധകനായ മഞ്ജുനാഥ് വിജയാഘോഷത്തില്‍ നൃത്തം ചെയ്ത് സന്തോഷിക്കുന്നതിനിടെ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ദാരുണമായ സംഭവം അവരാഡി ഗ്രാമത്തെ വളരെയധികം ദുഃഖത്തിലാക്കിയിട്ടുണ്ട്. 
 
മഞ്ജുനാഥിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഗ്രാമത്തില്‍ നടന്നു. മരണത്തില്‍ നാട്ടുകാരും ആര്‍സിബി ആരാധകരും ദുഃഖം രേഖപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

Nothing Phone 3: എ ഐ ഫോട്ടോഗ്രഫി ഫീച്ചർ ക്യാമറ, നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, വിലയും ഫീച്ചറുകളും അറിയാം

നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെങ്കില്‍ എങ്ങനെ തിരിച്ചറിയാം

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments