നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

ഏകദേശം 3800 കോടി രൂപയുടെ പ്രതിരോധ കരാറാണ് ലഭിച്ചത്.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 4 ജൂണ്‍ 2025 (19:22 IST)
നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ. പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ മസഗോണ്‍ ഡോക്ക്ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡ് ആണ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്. ഇതിനുള്ള കരാര്‍ ഈ മാസം ഒപ്പിട്ടേക്കും. ഏകദേശം 3800 കോടി രൂപയുടെ പ്രതിരോധ കരാറാണ് ലഭിച്ചത്. 
 
അന്തര്‍വാഹിനിയുടെ 60ശതമാനവും ഇന്ത്യന്‍ ഘടകങ്ങളായിരിക്കും ഉപയോഗിക്കുന്നത്. പ്രതിരോധ രംഗത്തെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് ആത്മനിര്‍ഭര്‍ പദ്ധതിയിലൂടെയാണ് അന്തര്‍വാഹിനി നിര്‍മ്മിക്കുന്നത്. കല്‍വേലി ക്ലാസില്‍ വരുന്ന അന്തര്‍വാഹിനി ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനിയാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യയും ഫ്രാന്‍സും സംയുക്തമായി വികസിപ്പിച്ചതാണ് കല്‍വരി ക്ലാസ് അന്തര്‍വാഹിനി.
 
നിലവില്‍ കല്‍വരി ക്ലാസില്‍ വരുന്ന 5 അന്തര്‍വാഹിനികള്‍ നാവിക സേനയ്ക്കുണ്ട്. മൂന്നെണ്ണം കൂടി വരുന്നതോടെ ഈ ഇനത്തില അന്തര്‍വാഹിനികളുടെ എണ്ണം ഒമ്പതായി ഉയരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Sabarimala: ഇനി ശരണംവിളിയുടെ പുണ്യനാളുകള്‍; വൃശ്ചിക പുലരിയില്‍ നട തുറന്നു

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

അടുത്ത ലേഖനം
Show comments