Webdunia - Bharat's app for daily news and videos

Install App

വിരുഷ്ക ദമ്പതികളുടെ റിസപ്ഷനെത്തിയ താരത്തെ കണ്ട് ആരാധകർ ഞെട്ടി!

അന്തംവിട്ട് ആരാധകർ! - ചിത്രങ്ങൾ

Webdunia
ബുധന്‍, 27 ഡിസം‌ബര്‍ 2017 (16:55 IST)
ഡിസംബർ പതിനൊന്നിനാണ് ബോളിവുഡ് സുന്ദരി അനുഷ്ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയും വിവാഹിതരായത്. ഇറ്റലിയിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി ഇരുവരും കഴിഞ്ഞ ദിവസം പാർട്ടി നടത്തിയിരുന്നു. 
 
അനുഷ്കയുടേയും വിരാടിന്റേയും വിവാഹസൽക്കാര പാർട്ടിയിൽ പങ്കെടുക്കാനെത്തിയവരെല്ലാം പ്രമുഖരായിരുന്നു. കൂട്ടത്തിൽ അനിൽ കുംബ്ലെയും ഉണ്ടായിരുന്നു. അനിൽ കുംബ്ലെയും വിരാട് കോലിയും തമ്മിലുള്ള കലഹം അങ്ങാടിപ്പാട്ടാണ്. കോലിയുമായി പിണങ്ങിയതോടെ ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് വൈകാതെ കുംബ്ലെയ്‌ക്ക് പടിയിറങ്ങേണ്ടിവന്നു. അതുകൊണ്ട് തന്നെ റിസപ്ഷന് കുംബ്ലെ എത്തി‌ല്ലെന്ന് കരുതിയവരെ ഞെട്ടിച്ചു കൊണ്ടായിരുന്നു താരത്തിന്റെ രംഗപ്രവേശനം.
 
ഭാര്യ ചേതനയെയും കൂട്ടിയാണ് കുംബ്ലെ കോലിയുടെ വിവാഹസൽക്കാരത്തിന് എത്തിയത്. കോലിയുമായും അനുഷ്‌കയുമായും കുശലാന്വേഷണം നടത്തി, ഭക്ഷണവും കഴിച്ചശേഷമാണ് കുംബ്ലെയും ഭാര്യയും മടങ്ങിയത്. പിണക്കങ്ങൾ ഒക്കെ മറന്ന് കോഹ്ലി കുംബ്ലെയെ ക്ഷണിക്കാൻ തയ്യാറായതും യാതോരു എതിർപ്പും പ്രകടിപ്പിക്കാതെ കുംബ്ലെ ഭാര്യയോടൊപ്പം എത്തിയതും വളരെ മാതൃകാപരമായ നടപടിയെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

അടുത്ത ലേഖനം
Show comments