Webdunia - Bharat's app for daily news and videos

Install App

തീരുമാനത്തില്‍ മാറ്റമില്ല; മല ചവിട്ടാനുറച്ച് തൃപ്തി ദേശായി - തിയതി നാളെ അറിയിക്കും

തീരുമാനത്തില്‍ മാറ്റമില്ല; മല ചവിട്ടാനുറച്ച് തൃപ്തി ദേശായി - തിയതി നാളെ അറിയിക്കും

Webdunia
ചൊവ്വ, 13 നവം‌ബര്‍ 2018 (17:56 IST)
മണ്ഡല കാലത്തിന്റെ ആദ്യ ആഴ്ചയിൽ ശബരിമലയില്‍ എത്തുമെന്ന് ആക്ടിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ തൃപ്തി ദേശായി. ശബരിമല സന്ദർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും തീയതി നാളെ പ്രഖ്യാപിക്കുമെന്നും അവര്‍ പറഞ്ഞു.

മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. പതിനേഴാം തിയതി കഴിഞ്ഞ് ദര്‍ശനത്തിന് എത്തുമെന്നാണ് അന്ന് അവര്‍ വ്യക്തമാക്കിയിരുന്നത്.

ശബരിമലയിൽ ഭക്തർക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാരും പൊലീസും പരാജയപ്പെട്ടുവെന്ന് ആരോപിച്ച അവര്‍  പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സര്‍ക്കാര്‍ സൌകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ശബരിമലയിൽ യുവതീ പ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സുപ്രീംകോടതി സ്‌റ്റേ നല്‍കിയില്ല. ഇതോടെ ഈ മണ്ഡലകാലത്ത് യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം.

വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട്, റിവ്യൂ ഹർജികൾ 2019 ജനുവരി 22ന്  തുറന്ന കോടതിയിൽ വാദം കേൾക്കാനും കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് തീരുമാനമെടുത്തത്.

ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന് കഴിഞ്ഞ സെപ്റ്റംബർ 28നാണ് ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷവിധിയിൽ വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകള്‍ പറത്തുന്നതിനും ലേസര്‍ രശ്മിക്കും നിരോധനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം

പ്രളയ സാധ്യത: ഈ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

അടുത്ത ലേഖനം
Show comments