ലക്ഷദ്വീപിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. എഡിഎമ്മിന്റെ അനുമതി ഉള്ളവർക്ക് മാത്രമാണ് നാളെ മുതൽ ദ്വീപിലേക്ക് സന്ദർശനാനുമതി. നിലവിൽ സന്ദർശനെത്തി പാസ് നീട്ടേണ്ടവർക്കും എഡിഎമ്മിന്റെ അനുമതി വേണം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം.
അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേലിനെതിരെ വിമര്‍ശനവുമായി മുൻ അഡ്മിനിസ്ട്രേറ്റര്‍ ഉമേഷ് സൈഗാൾ രംഗത്തത്തി. ഗുണ്ട ആക്ടും അംഗനവാടികൾ അടച്ചു പൂട്ടിയതും ഉദ്യോഗസ്ഥരെ മാറ്റിയതും മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചതുമടക്കം തെറ്റായ നടപടികളാണ് നിലവിലെ അഡ്‌മിനിസ്ട്രേറ്റർ ചെയ്യുന്നതെന്നും അഡ്മിനിസ്ട്രേറ്റര്‍ക്ക് പ്രത്യേക അജണ്ടയുള്ളതായി സംശയിക്കുന്നതായും ഉമേഷ് സൈഗാൾ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് ഉമേഷ് സൈഗാളിന്റെ പരാമർശം.