Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശശികലയ്‌ക്ക് ‘തിങ്കളാഴ്‌ച നല്ല ദിവം’; സുപ്രീംകോടതി പുതിയ തീരുമാനത്തില്‍!

അനധികൃത സ്വത്ത് സമ്പാദന കേസ്; ശശികലയ്‌ക്ക് താല്‍ക്കാലിക ആശ്വാസം!

ശശികലയ്‌ക്ക് ‘തിങ്കളാഴ്‌ച നല്ല ദിവം’; സുപ്രീംകോടതി പുതിയ തീരുമാനത്തില്‍!
ന്യൂഡല്‍ഹി , ഞായര്‍, 12 ഫെബ്രുവരി 2017 (16:55 IST)
തമിഴ്‌ രാഷ്‌ട്രീയം പ്രതിസന്ധി നേരിടവെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വികെ ശശികല പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീംകോടതി തിങ്കളാഴ്‌ച വിധി പറഞ്ഞേക്കില്ല.

ശശികല ഉള്‍പ്പെട്ട കേസ് നാളെ പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ സുപ്രീം കോടതി ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

ജസ്റ്റിസ് പിസി ഗോഷ് ജസ്റ്റിസ് അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ ഈയാഴ്ച വിധി പറയുമെന്ന് കഴിഞ്ഞ ആഴ്ച സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

അതിനിടെ, ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനായി ശശികലയും, എതിർ ചേരിയിലുള്ള കാവൽ മുഖ്യമന്ത്രി ഒ പനീർ സെൽവവും കൂവത്തൂരിലേക്ക് പോകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഷ്‌ണുവിന്റെ മരണം; അധ്യാപകര്‍ ഉള്‍പെടെ അഞ്ച് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തും - അറസ്‌റ്റ് ഉടനുണ്ടായേക്കും