Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇഷ്ടപ്പെട്ട ബിയര്‍ കിട്ടുന്നില്ല, തന്റെ ജില്ല മറ്റൊരു ജില്ലയുമായി ലയിപ്പിക്കണം';ബാലറ്റ് ബോക്‌സില്‍ മുഖ്യമന്ത്രിക്ക് ഒരു വോട്ടറുടെ അപേക്ഷ

തന്റെ ജില്ലയായ ജഗതിയാലില്‍ ബിയര്‍ ലഭിക്കാത്തതിനാല്‍ സമീപ ജില്ലയായ കരിംനഗറില്‍ പോയാണ് താന്‍ തനിക്കിഷ്ടപ്പെട്ട ബിയര്‍ കുടിക്കുന്നതെന്ന് അപേക്ഷയില്‍ ഇയാള്‍ പറയുന്നു.

ഇഷ്ടപ്പെട്ട ബിയര്‍ കിട്ടുന്നില്ല, തന്റെ ജില്ല മറ്റൊരു ജില്ലയുമായി ലയിപ്പിക്കണം';ബാലറ്റ് ബോക്‌സില്‍ മുഖ്യമന്ത്രിക്ക് ഒരു വോട്ടറുടെ അപേക്ഷ
, വെള്ളി, 7 ജൂണ്‍ 2019 (08:57 IST)
കഴിഞ്ഞ ദിവസമാണ് തെലുങ്കാനയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ രസകരമായ ഒരു അപേക്ഷയും കൂടെ ലഭിച്ചു. വോട്ടെണ്ണല്‍ നടന്നപ്പോള്‍ ബാലറ്റ് ബോക്‌സില്‍ നിന്നായിരുന്നു സംസ്ഥാന മുഖ്യമന്ത്രിയോടുള്ള പേരറിയാത്ത വോട്ടറുടെ അപേക്ഷ. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബിയര്‍ തന്റെ ജില്ലയായ ജഗതിയാലില്‍ ലഭിക്കുന്നില്ലെന്നായിരുന്നു പരാതി.
 
തന്റെ ജില്ലയായ ജഗതിയാലില്‍ ബിയര്‍ ലഭിക്കാത്തതിനാല്‍ സമീപ ജില്ലയായ കരിംനഗറില്‍ പോയാണ് താന്‍ തനിക്കിഷ്ടപ്പെട്ട ബിയര്‍ കുടിക്കുന്നതെന്ന് അപേക്ഷയില്‍ ഇയാള്‍ പറയുന്നു. തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനോട് ഈ അപേക്ഷയില്‍ വോട്ടര്‍ ആവശ്യപ്പെടുന്നത് തന്റെ ജില്ലയായ ജഗതിയാലിനെ ബിയര്‍ ലഭിക്കുന്ന കരിംനഗറുമായി ലയിപ്പിക്കണമെന്നാണ്.

മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ രാജ്യത്ത് മുന്‍നിരയില്‍ ഇടം നേടിയ സംസ്ഥാനമാണ് തെലങ്കാന. ഇവിടെ ഇപ്പോള്‍ ഭരണത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് തൂത്തുവാരിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയാഭ്യർത്ഥന നിരസിച്ചു; വടകരയിൽ പതിനേഴുകാരിയെ വീട്ടിൽ കയറി കത്തിച്ചുകൊല്ലാൻ ശ്രമം, രക്ഷപെട്ടത് തലനാരിഴയ്ക്ക്