ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിൽ മാത്രം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കു. തെലങ്കാനയിലെ നിസമാബാദ് മണ്ഡലത്തിൽ വോട്ടിംഗ് മെഷീൻ ഉപയോഗിക്കൻ കഴിയാത്ത സാഹചര്യം ഉണ്ടായതോടെയാണ് നടപടി. മണ്ഡലത്തിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളെയും വോട്ടിംഗ് മെഷീനിൽ ഉൾപ്പെടുത്താൻ സാധിക്കില്ല എന്നതിനാലാണ് ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ തീരുമനിച്ചത്.
185 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ മത്സരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നിലപടിയിൽ പ്രതിഷേധിച്ച് 174 കർഷകർ മത്സര രംഗത്തെത്തിയതാണ് മണ്ഡലത്തിലെ സ്ഥിതി മാറ്റി മറിച്ചത്. 63 സ്ഥാനാർത്ഥികളെയും ഒരു നോട്ടയും ഉൾകൊള്ളാനുള്ള ശേഷി മാത്രമേ നിലവിൽ രാജ്യത്തുള്ള വോട്ടിംഗ് മെഷീനുകൾക്കുള്ളു.
ഇതോടെ ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. ഇതിനായുള്ള നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു ഏപ്രിൽ 11നാണ് തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കുക. തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയാണ് നിസാമാബാദില്‍ ടി ആര്‍ എസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.