വോട്ടിങ്ങ് യന്ത്രത്തിലുള്ള വിശ്വാസം കാത്ത് സൂക്ഷിക്കാന്‍ ഇനി വി വി പാറ്റ്
വോട്ട് ചെയുന്നത് ആർക്കാണെന്ന് വ്യക്തമാക്കാന്‍ വി വി പാറ്റ്
ഇനി വോട്ട് ചെയുന്നത് എളുപ്പത്തില്‍ മനസിലാക്കാം. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് ആർക്കാണെന്ന് വ്യക്തമാക്കുന്ന സ്ലിപ്പ് നൽകുന്ന വോട്ടിംഗ് യന്ത്രങ്ങൾ വാങ്ങാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കികൊണ്ട് കേന്ദ്രമന്ത്രിസഭ.
വോട്ട് വേരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്ന മെഷിന്‍ ഉപയോഗിക്കാനുള്ള അനുമതിയണ് തിരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്രമന്ത്രിസഭ നല്‍കിയത്. ഇത്തരത്തിലുള്ള യന്ത്രങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പണം അനുവദിക്കുന്നതായിരിക്കും.
വോട്ടിങ്ങ് യന്ത്രത്തിനൊപ്പം സ്ഥാപികുന്ന ഈ യന്ത്രം ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് പേപ്പറില്‍ പ്രിന്റിലൂടെ കാണിച്ച് തരും. ഈ പേപ്പര്‍ വോട്ടര്‍ കണ്ട് ഉറപ്പ് വരുത്തിയ ശേഷം പെട്ടിയിലേക്ക് മാറ്റുകയാണ് ചെയുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ യന്ത്രം ഉപയോഗിച്ചിരുന്നു. കുടാതെ കേരളത്തില്‍ ചില ബൂത്തുകളിലും ഈ യന്ത്രം പരീക്ഷിച്ചിട്ടുണ്ട്. വോട്ടിങ്ങ് യന്ത്രത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നടപടി ഉണ്ടായിരിക്കുന്നത്.