Publish Date: Sat, 09 Oct 2021 (19:05 IST)
Updated Date: Sat, 09 Oct 2021 (19:08 IST)
കടന്നല്‍ കുത്തേറ്റ് 20 കാരിയും മാതാവും മരിച്ചു. ഹിമാചല്‍ പ്രദേശിലെ ഹാമിപൂരിലാണ് 20 വയസ്സായ പെണ്‍കുട്ടിയും 47 വയസ്സുള്ള അമ്മയും മരിച്ചത്. രണ്ടുപേരും പുല്ല് ചെത്താന്‍ പോയപ്പോഴായിരുന്നു കടന്നലിന്റെ ആക്രമണം ഉണ്ടായത്. അമ്മയുടെയും മകളുടെയും നിലവിളി കേട്ടാണ് സമീപവാസികള്‍ സംഭവസ്ഥലത്തേക്ക് എത്തിയത്. കടന്നലില്‍ നിന്ന് രക്ഷപ്പെട്ട ഇവര്‍ മൂന്ന് ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.