Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്തരാഖണ്ഡിൽ ഹിമപാതത്തെ തുടർന്ന് ഡാമിന് തകരാറ്: ജലം കുത്തി ഒഴുകി ജനവാസ കേന്ദ്രങ്ങളിൽ

ഉത്തരാഖണ്ഡിൽ ഹിമപാതത്തെ തുടർന്ന് ഡാമിന് തകരാറ്: ജലം കുത്തി ഒഴുകി ജനവാസ കേന്ദ്രങ്ങളിൽ
, ഞായര്‍, 7 ഫെബ്രുവരി 2021 (13:25 IST)
ചാമോലി: ഉത്തരാഖണ്ഡിൽ ഹിമപാതത്തെ തുടർന്ന് ദൗലിഗംഗ നദിയിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ റിഷിഗംഗ ജലവൈദ്യുത പദ്ധതി ഭാഗീകമായി തകർന്നു. ജലം കുത്തി ഒലിച്ച് നദീതീരത്തെ ജനവാസ കേങ്ങളിൽ എത്തുന്നതിന്റെ ഭീകര ദൄശ്യങ്ങൾ പുറത്തുവരുന്നുണ്ട്. തപോവൻ പ്രദേശത്തെ രേണി ഗ്രാമത്തിലെ നിരവധി വീടുകൾ തകർന്നു. അപകടത്തെ തുടർന്ന് നദീ തീരത്തുനിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. പ്രദേശത്ത് ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസും. ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ് 
 
പ്രദേശത്തുനിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് വ്യക്തമാക്കി. മുൻകരുതലിന്റെ ഭാഗീരതി നദിയിലേയ്ക്കുള്ള ഒഴുക്കി തടസപ്പെടുത്തിയിട്ടുണ്ട്. അളകനന്ദയിലെ ഒഴുക്ക് നിയന്ത്രിയ്ക്കുന്നതിന് ശ്രീനഗർ ഡാമും, റിഷികേഷ് ഡാമും തുറന്നുവിട്ടിരിയ്ക്കുകയാണ്. ദുരന്ത നിവാര അതോറിറ്റി കാര്യങ്ങൾ ജാഗ്രതയോടെ നിരീക്ഷിയ്ക്കുന്നുണ്ട്. ജനങ്ങൾ പരിഭാരന്തരാകേണ്ട എന്നും അപകട സ്ഥലത്തേയ്ക്ക് പുറപ്പെടുകയാണെന്നും ത്രിവേന്ദ്ര സിങ് റാവത്ത് വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയമന വിവാദം: നിനിതയെ ഒഴിവാക്കാൻ ഉപജാപം നടത്തി എന്ന് തെളിയിയ്ക്കാമോ ? വെല്ലുവിളിച്ച് ഉമർ തറമേൽ