ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി
നേരത്തെ കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നാലെ തൃശൂര്‍ ബിജെപി എം പി സുരേഷ് ഗോപിയെ കാണാനില്ലെന്ന് കാണിച്ച് കെഎസ്യു തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ചത്തിസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ തൃശൂര്‍ എം പി സുരേഷ് ഗോപിയെ കാണാനില്ലെന്ന് കാണിച്ച് കെഎസ്യു നല്‍കിയ പരാതിക്ക് മറുപണിയുമായി ബിജെപി. വയനാട് എം പിയായ പ്രിയങ്കാ ഗാന്ധിയെ കാണാനില്ലെന്ന് കാണിച്ചാണ് ബിജെപി വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്. ബിജെപി പട്ടികവര്‍ഗമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറയാണ് പരാതി നല്‍കിയത്. ജില്ലയില്‍ നിര്‍വധി ആളുകള്‍ കൊല്ലപ്പെട്ട ഉരുള്‍പൊട്ടല്‍ ദുരന്തസമയത്തും ആദിവാസി വിഷയങ്ങളിലുമൊന്നും പ്രിയങ്ക ഗാന്ധിയെ കണ്ടില്ലെന്നും പരാതി സ്വീകരിച്ച് പ്രിയങ്കയെ കണ്ടെത്തി തരണമെന്നുമാണ് മുകുന്ദന്‍ പള്ളിയറയുടെ പരാതിയിലുള്ളത്.
നേരത്തെ കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നാലെ തൃശൂര്‍ ബിജെപി എം പി സുരേഷ് ഗോപിയെ കാണാനില്ലെന്ന് കാണിച്ച് കെഎസ്യു തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സുരേഷ് ഗോപിയുടെ തിരോധാനത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിലുണ്ടായിരുന്നു. അതേസമയം ഈ സംഭവത്തിന് പിനാലെ തന്റെ ഫെയ്‌സ്ബുക്കില്‍ ദില്ലിയിലെ ഓഫീസ് ചര്‍ച്ചകളുടെ ഫോട്ടോകള്‍ പങ്കുവെച്ച് സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.