Webdunia - Bharat's app for daily news and videos

Install App

മരണത്തിനു മുൻപുള്ള ദിവസങ്ങളിൽ ഫാത്തിമ ദുഃഖിതയായിരുന്നു: ഇരട്ട സഹോദരി ഐഷ

ഗോൾഡ ഡിസൂസ
ശനി, 16 നവം‌ബര്‍ 2019 (17:23 IST)
കൂടപ്പിറപ്പ് അപ്രതീക്ഷിതമായി മരണത്തിലേക്ക് നടന്നടുത്തതിന്റെ ആഘാതത്തിലാണ് ഫാത്തിമയുടെ ഇരട്ട സഹോദരി ഐഷ. മരണത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ ഫാത്തിമ വളരെ ദുഖിതയായിരുന്നുവെന്ന് ഐഷ പറയുന്നു. സഹോദരിക്ക് നീതി ലഭിക്കും വരെ പോരാടുമെന്ന് നിയമവിദ്യാർത്ഥിനി കൂടെയായ ഐഷ പറയുന്നു.
 
മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തിഫിന്‍റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകളുമായി കുടുംബം. മൃതദേഹം ആദ്യം കണ്ട സഹപാഠി, ഫാത്തിമ മുട്ടുകുത്തിയ നിലയില്‍ തൂങ്ങി നില്‍ക്കുകയാണെന്ന് ഫാത്തിമയുടെ പിതാവിന് വാട്സ്ആപ്പില്‍ വോയിസ് മെസേജ് അയച്ചിരുന്നു. ഇതിന്റെ തെളിവ് ഇവർ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന് കൈമാറി. 
 
ഫാത്തിമ നൈലോണ്‍ കയറില്‍ തൂങ്ങി മരിച്ചെന്നാണ് പൊലീസ് എഫ്ഐആറില്‍ പൊലീസ് പറയുന്നത്. സുഹൃത്തിന്റെ വോയിസ് ക്ലിപ് ഇതിനു വിപരീതമാണ്. മരിക്കുന്നതിന് മുമ്പുള്ള 28 ദിവസങ്ങളില്‍ ഫാത്തിമ തന്‍റെ സ്മാര്‍ട് ഫോണില്‍ ചില വിവരങ്ങള്‍ കുറിപ്പുകളായി എഴുതിവെച്ചിരുന്നു. ഇതില്‍ ചില നിര്‍ണായക വിവരങ്ങളുണ്ട്. ഇത് മരണകാരണത്തിലേക്ക് വഴിചൂണ്ടുന്നതാണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. അന്വേഷണം നല്ല രീതിയിൽ അല്ലായെങ്കിൽ മാത്രം ഇക്കാര്യങ്ങൾ പുറത്തുവിടുമെന്നും ബന്ധുക്കൾ പറഞ്ഞു.
 
മൈബൈല്‍ ഓണ്‍ ചെയ്തപ്പോള്‍ ഡിസ് പ്ലേയില്‍ കണ്ടത് cause of my death is sudharashana pathmanadhan എന്നായിരുന്നു ഉണ്ടായിരുന്നത്. ഫോണ്‍ ഓണ്‍ ചെയ്ത് നോക്കുക പോലും പൊലീസ് ചെയ്തിരുന്നില്ല. ഐഐടിയുമായി ചേര്‍ന്ന് പൊലീസ് കേസ് ഇല്ലാതാക്കിക്കളയുമോയെന്ന് ഭയപ്പെട്ടുവെന്നും പിതാവ് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഡിഎഫ് ശക്തമായി തിരിച്ചുവരും, 2026ൽ ഭരണം പിടിക്കും,ഇല്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന് വി ഡി സതീശൻ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം, പ്രതിയെ പിടിക്കാൻ ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് കൊല്ലം സിറ്റി പോലീസ്

ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala Weather: 'തുണികളെല്ലാം ഉണക്കിയെടുത്തോ'; ഇടവേളയെടുത്ത് മഴ, മുന്നറിയിപ്പുകള്‍ ഇല്ല

കൺസെഷൻ നിരക്ക് 5 രൂപയാക്കണം, നിലപാടിലുറച്ച് ബസുടമകൾ

അടുത്ത ലേഖനം
Show comments