Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘വീട് ഇത്രയധികം മിസ് ചെയ്യുമെന്ന് കരുതിയതല്ല, എന്റെ പേര് പോലും ഇവിടെ പ്രശ്നമാണ്’- ആത്മഹത്യ ചെയ്യും മുൻപേ ഫാത്തിമ കുറിച്ചു

‘വീട് ഇത്രയധികം മിസ് ചെയ്യുമെന്ന് കരുതിയതല്ല, എന്റെ പേര് പോലും ഇവിടെ പ്രശ്നമാണ്’- ആത്മഹത്യ ചെയ്യും മുൻപേ ഫാത്തിമ കുറിച്ചു

നീലിമ ലക്ഷ്മി മോഹൻ

, ബുധന്‍, 13 നവം‌ബര്‍ 2019 (16:29 IST)
മദ്രാസ് ഐഐടിയിലെ വംശീയ വിവേചനമാണ് മകളുടെ മരത്തിന് കാരണമായതെന്ന് ആത്മഹത്യ ചെയ്ത ഫാത്തിമയുടെ കുടുംബം. ഐഐടിയില്‍ മതപരമായി വേര്‍തിരിവ് ഉണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ഫാത്തിമ ലത്തീഫിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് ക്യാംപയിന്‍.
 
ഫാത്തിമ ലത്തീഫിന് നീതി ലഭിക്കുക, ഇന്ത്യന്‍ ക്യാംപസുകളിലെ മുസ്‌ലീം വിരുദ്ധതയെ ചെറുക്കുക, ക്യാമ്പസുകളിലെ ബ്രാഹ്മണ്യ വല്‍ക്കരണത്തെ ചെറുക്കുക, ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പദ്മനാഭനെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യങ്ങൾ ഉയർത്തിയാണ് ഹാഷ്ടാഗ് ക്യാംപെയിനുകൾ നടക്കുന്നത്. 
 
ഐ.ഐ.ടിയിലെ എം.എ ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ ഫാത്തിമ സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റിസ് അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍ കരഹ്, മിലിന്ദ് ബ്രഹ്മേ എന്നിവരുടെ വര്‍ഗീയ പീഡനങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യയ്ക്ക് കാരണം ഇവർ മൂന്ന് പേരുമാണെന്ന് മരിക്കുന്നതിനു മുൻപ് ഫാത്തിമ കുറിച്ചിരുന്നു. ഭയം കാരണം ഫാത്തിമ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നുവെന്ന് മാതാവ് പറയുന്നു. 
ഫാത്തിമയുടെ ഫോണിലുള്ള ആത്മഹത്യാ കുറിപ്പിങ്ങനെ: 
 
എന്റെ വീടിനെ ഞാന്‍ ഇത്രയധികം മിസ് ചെയ്യുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. ഞാനീ സ്ഥലത്തെ വെറുപ്പോടെ കാണുന്നു. ഞാന്‍ എന്താണോ എന്റെ വീട്ടില്‍ നിന്നും തീവ്രമായി ആഗ്രഹിച്ചത് അതിനെ ഞാന്‍ മാറ്റിനിര്‍ത്തുകയാണ്, ആനന്ദകരമായ ഒരു മയക്കത്തിലൂടെ എന്നെ ഒരിക്കലും ഉണര്‍ത്താന്‍ കഴിയാത്ത അന്തമില്ലാത്ത ഒരുറക്കത്തിലൂടെ. എന്റെ മരണത്തിനുത്തരവാദികള്‍ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍ കരഹ്, മിലിന്ദ് ബ്രഹ്മേ എന്നിവരായിരിക്കും.’  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആക്രമിക്കപ്പെട്ട നടി അടക്കം വിശ്വസിച്ചിരിക്കുന്നത് തെറ്റ്, ദിലീപ് അങ്ങനെ ചെയ്യില്ല: ലാൽ ജോസ്