Publish Date: Tue, 10 Nov 2020 (18:04 IST)
Updated Date: Tue, 10 Nov 2020 (18:07 IST)
വിവാഹത്തിനു മുന്‍പുള്ള ഫോട്ടോ ഷൂട്ട് എടുക്കുന്നതിനിടെ വധുവും വരനും കാവേരിയില്‍ മുങ്ങി മരിച്ചു. മൈസൂര്‍ സ്വദേശികളായ ചന്ദ്രു(28), ശശികല(20) എന്നിവരാണ് മരിച്ചത്. തലക്കാട് കാവേരി പ്രദേശത്ത് ഇവര്‍ ഒരു റിസോട്ടില്‍ ഫോട്ടോ ഷൂട്ടിനായി ബോട്ട് ചോദിച്ചിരുന്നെങ്കിലും കിട്ടിയുന്നില്ല.
ഇതേത്തുടര്‍ന്ന് ഒരു വള്ളം സംഘടിപ്പിച്ച് ഫോട്ടോ ഷുട്ടു നടത്തുകയായിരുന്നു. വരന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ വള്ളം മറിയുകയായിരുന്നു. രണ്ടുപേര്‍ക്കും നീന്താന്‍ അറിയാത്തതിനാല്‍ മുങ്ങിമരിക്കുകയായിരുന്നു. വള്ളക്കാരന്‍ നീന്തി രക്ഷപ്പെട്ടു.