Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദിക്ക് ആശ്വാസമാകുമോ ?; ഗവര്‍ണറെ ‘തരിപ്പണമാക്കി’ മമത - വാക് പോര് രൂക്ഷം

സൈന്യത്തിന്റെ ഇടപെടലിനെ അനുകൂലിച്ച ഗവര്‍ണര്‍ക്ക് ചുട്ട മറുപടിയുമായി മമത രംഗത്ത്

മോദിക്ക് ആശ്വാസമാകുമോ ?; ഗവര്‍ണറെ ‘തരിപ്പണമാക്കി’ മമത - വാക് പോര് രൂക്ഷം
കൊൽക്കത്ത , ശനി, 3 ഡിസം‌ബര്‍ 2016 (19:49 IST)
ബംഗാളിലെ ടോൾ പ്ലാസകളിൽ സൈന്യത്തെ വിന്യസിച്ച കേന്ദ്ര നടപടിയെ എതിർത്ത മമത ബാനർജിയുടെ തീരുമാനത്തെ വിമർശിച്ച് പശ്ചിമ ബംഗാൾ ഗവർണർ കേശരി നാഥ് ത്രിപാഠി. സൈന്യം പോലെ ഉത്തരവാദിത്തമുള്ള വകുപ്പുകൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഏതൊരു വ്യക്തിയും ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഇതോടെ ഗവര്‍ണര്‍ക്കെതിരെ മമത രംഗത്തു വരുകയും ചെയ്‌തു. ഗവർണറുടെ ആരോപണം ദൗർഭാഗ്യകരമായിപോയി. അദ്ദേഹം കേന്ദ്രസർക്കാരിനെപ്പോലെയാണ് സംസാരിക്കുന്നത്. കഴിഞ്ഞ എട്ട് ദിവസങ്ങളായി അദ്ദേഹം നഗരത്തില്‍ ഉണ്ടായിരുന്നില്ല. ഇത്തരം കാര്യങ്ങൾ ആരോപിക്കുമ്പോൾ കാര്യങ്ങൾ ക‌ൃത്യമായി പഠിക്കണമെന്നും മമാത ബാനർജി പറഞ്ഞു.

പശ്ചിമ ബംഗാളിലെ ദേശീയ പാതയിലെ രണ്ട് ടോൾ ബൂത്തുകളിൽ സുരക്ഷയ്‌ക്ക് സൈനികരെ നിയമിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി മുഴുവൻ തന്റെ ഓഫീസിൽ തങ്ങി മുഖ്യമന്ത്രി മമത ബാനർജി പ്രതിഷേധിച്ചിരുന്നു. ടോൾ പ്ലാസകൾ സൈന്യം കൈയടക്കിയെന്നും അവര്‍ പണപ്പിരിവ് ഏറ്റെടുത്തുവെന്നും ബംഗാള്‍ മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുരിതം തീരുന്നില്ല, തളര്‍ന്നു വീണ യുവതി പ്രസവിച്ചു, കാരണക്കാരന്‍ കേന്ദ്രസര്‍ക്കാര്‍!