Select Your Language

Notifications

webdunia
webdunia
webdunia
webdunia

Western Media Narratives on India: ചര്‍ച്ചയായി ഉമേഷ് ഉപാധ്യായയുടെ പുസ്തകം, അറിയേണ്ടതെല്ലാം

മാധ്യമങ്ങളുടെ സമീപനത്തെ വിമര്‍ശനാത്മകമായി വിശകലനം ചെയ്യാനും തലക്കെട്ടുകള്‍ക്കപ്പുറമുള്ള വായനയ്ക്കും ഈ പുസ്തകം പ്രചോദിപ്പിക്കുന്നു

Western Media Narratives on India From Gandhi To Modi

രേണുക വേണു

, വ്യാഴം, 18 ഏപ്രില്‍ 2024 (15:23 IST)
Western Media Narratives on India From Gandhi To Modi

Western Media Narratives on India: ഉമേഷ് ഉപാധ്യായ രചിച്ച പുസ്തകമാണ് Western Media Narratives on India From Gandhi to Modi. ഗാന്ധി മുതല്‍ മോദി വരെയുള്ള കാലത്തെ ഇന്ത്യയെ കുറിച്ചുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ വിവരണമാണ് ഈ പുസ്തകത്തില്‍ വിശദീകരിച്ചിരിക്കുന്നത്. പ്രത്യേക അജണ്ടയുള്ളതും പക്ഷപാതപരവുമായ രീതിയിലാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്ത്യയുടെ ചരിത്രത്തെ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഈ പുസ്തകത്തില്‍ ഉപധ്യായ പറയുന്നു. 
 
പാശ്ചാത്യ മാധ്യമ ഉള്ളടക്കത്തിലെ പക്ഷപാതത്തെ അനാവരണം ചെയ്തുകൊണ്ട്, 'വസ്തുനിഷ്ഠമായ പാശ്ചാത്യ മാധ്യമങ്ങള്‍' എന്ന മിഥ്യയെ ഈ പുസ്തകം പൊളിച്ചെഴുതുന്നു. ഏകപക്ഷീയമായാണ് ഇന്ത്യയെ കുറിച്ചുള്ള പല കാര്യങ്ങളും പാശ്ചാത്യ മാധ്യമങ്ങള്‍ പങ്കുവെച്ചിരിക്കുന്നതെന്നും പ്രത്യേക താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്ന വിവരണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും പുസ്തകത്തില്‍ പറയുന്നു. 
കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതിലെ അജണ്ടകളും പക്ഷപാതിത്വവും ഉപധ്യായ തുറന്നുകാട്ടുന്നു. കേവലം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യലല്ല മറിച്ച് ഇന്ത്യക്കെതിരെ നിഷേധാത്മകമായ പക്ഷപാതിത്വത്തോടെ ആഖ്യാനങ്ങളാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ചെയ്തിരിക്കുന്നതെന്ന് പുസ്തകത്തില്‍ വിമര്‍ശനമുണ്ട്. ന്യൂയോര്‍ക്ക് ടൈംസിന്റെ ഭയം ജനിപ്പിക്കുന്ന തലക്കെട്ടുകളും ഗാര്‍ഡിയന്റെ വിമര്‍ശനങ്ങളും ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നു. 
 
വസ്തുതാപരമായ പിശകുകള്‍ കാട്ടുതീ പോലെ പടരുന്നത് എങ്ങനെയെന്ന് പുസ്തകത്തില്‍ വിവരിക്കുന്നു. മഹാത്മാഗാന്ധിയുടെയും സ്പാനിഷ് ഫ്‌ളൂവിന്റെയും ഉദാഹരണവും ഉപാധ്യായ ഉയര്‍ത്തിക്കാട്ടുന്നു. ഒരു ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ ഗാന്ധിക്ക് സ്പാനിഷ് ഫ്‌ളൂ ബാധിച്ചതായി തെറ്റായി റിപ്പോര്‍ട്ട് ചെയ്തു. ഇത് പിന്നീട് കാട്ടുതീ പോലെ ആഗോള തലത്തില്‍ പടര്‍ന്നു. തെറ്റായ വിവരങ്ങളോടുള്ള മാധ്യമങ്ങളുടെ പരാധീനത ഇതിലൂടെ പ്രകടമായെന്ന് പുസ്തകം വിമര്‍ശിക്കുന്നു. 
 
വേണ്ടത്ര അന്വേഷണങ്ങള്‍ ഇല്ലാതെ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനെ ഇതില്‍ എടുത്തുപറയുന്നു. തെറ്റായ ഒരു വാര്‍ത്ത ആഗോള തലത്തില്‍ എങ്ങനെ പ്രചരിക്കാമെന്നതിനെ കുറിച്ചും ഉദാഹരണങ്ങള്‍ സഹിതം വ്യക്തമാക്കുന്നു. മറ്റ് രാജ്യങ്ങളിലെ സമാന പ്രശ്‌നം ചൂണ്ടിക്കാട്ടാതെ ഇന്ത്യയെ കുറിച്ച് മാത്രം ആരോപണങ്ങള്‍ ഉയര്‍ത്തുന്ന ബിബിസി റിപ്പോര്‍ട്ട് അടക്കം അദ്ദേഹം ഉദാഹരണമായി നല്‍കിയിരിക്കുന്നു. 
 
മാധ്യമങ്ങളുടെ സമീപനത്തെ വിമര്‍ശനാത്മകമായി വിശകലനം ചെയ്യാനും തലക്കെട്ടുകള്‍ക്കപ്പുറമുള്ള വായനയ്ക്കും ഈ പുസ്തകം പ്രചോദിപ്പിക്കുന്നു. വസ്തുതകള്‍ കൃത്യമായി പരിശോധിക്കാനും വാര്‍ത്തകള്‍ക്ക് പിന്നിലെ അജണ്ടകള്‍ തുറന്നുകാട്ടാനും ഈ പുസ്തകത്തില്‍ ഉപാധ്യായ ഊന്നല്‍ നല്‍കുന്നു. ഇന്ത്യയോടുള്ള മാധ്യമങ്ങളുടെ സമീപനം മനസിലാക്കാന്‍ ഈ പുസ്തകം നിങ്ങളെ തീര്‍ച്ചയായും സഹായിക്കും. 
 
ജേണലിസം, പൊളിറ്റിക്കല്‍ സയന്‍സ്, ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് എന്നീ വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്ക് ഇന്ത്യയുടെ പ്രതിച്ഛായയേയും മാധ്യമങ്ങളുടെ പങ്കിനേയും കുറിച്ച് മനസിലാക്കാന്‍ ഈ പുസ്തകം തീര്‍ച്ചയായും സഹായിക്കും. 
 
ഉത്തരവാദിത്തത്തോടെയുള്ള മാധ്യമ സംസ്‌കാരത്തെ ഉണര്‍ത്താനുള്ള സൃഷ്ടിയാണ് ഈ പുസ്തകം. പാശ്ചാത്യ മാധ്യമ വാര്‍ത്തകളെ മാത്രം ആശ്രയിക്കാതെ കാര്യങ്ങളെ സൂക്ഷമമായി പഠിക്കാനും ആഖ്യാനങ്ങളെ ചോദ്യം ചെയ്യാനും ഈ പുസ്തകം പ്രോത്സാഹിപ്പിക്കുന്നു. ആഴത്തിലുള്ള ഗവേഷണത്തിലും വസ്തുതാപരമായ അവതരണത്തിലുമാണ് പുസ്തകത്തിന്റെ മൂല്യം ഉള്ളത്. ഈ നാടിനെ കുറിച്ച് ലോകത്തെ കൃത്യമായി അറിയിക്കാന്‍ വളരെ ആഴത്തിലുള്ളതും കരുത്തുറ്റതുമായ മാധ്യമ സംസ്‌കാരം ഇന്ത്യയില്‍ വളര്‍ത്തേണ്ട പ്രാധാന്യത്തെ കുറിച്ചും ഈ പുസ്തകം ഊന്നല്‍ കൊടുക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂര്‍ താലൂക്ക് പരിധിയില്‍ നാളെ പ്രാദേശിക അവധി